കഥ പറയുന്ന കണാരൻകുട്ടിക്ക് തുടക്കമായി


സി.എം.സി. സിനിമാസിന്റെ ബാനറിൽ TN. വസന്ത്കുമാർ സംവിധാനവും യു.കെ.കുമാരൻ കഥ, തിരക്കഥ, സംഭാഷണവും മധു അമ്പാട്ട് ഛായാഗ്രഹണവും നിർവ്വഹിക്കുന്ന " കഥ പറയുന്ന കണാരൻകുട്ടി " എന്ന ചിത്രത്തിന് തുടക്കമായി.

TN. വസന്ത്കുമാർ (സംവിധായകൻ).

കേരള സാഹിത്യ അക്കാദമി അവാർഡു ജേതാവായ യു.കെ.കുമാരന്റെ 'കഥ പറയുന്ന കണാരൻകുട്ടി എന്ന പേരിലുള്ള ബാലസാഹിത്യകൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു മുഴുനീള കുട്ടികളുടെയും ഒപ്പം കുട്ടികളുടെ മനസ്സുള്ള മുതിർന്നവരുടെയും ചിത്രമാണിത്. കഥ പറയുന്ന കണാരൻകുട്ടിയും അവന് കഥകൾക്ക് വിഷയമുണ്ടാക്കി കൊടുക്കുന്ന ഇക്കുട്ടിയും പൂച്ചാത്തിയും മേക്കുട്ടിയും കൊപ്പാടനുമൊക്കെ കഥാപാത്രങ്ങളായി വരുന്നു. പ്രകൃതിസ്നേഹവും പരിസ്ഥിതി സംരക്ഷണവുമെല്ലാം ബാലമനസ്സുകളിൽ വേരൂന്നാൻ പര്യാപ്തമാകുന്നതു കൂടിയാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്വൽ ഇഫക്ട്സിന്റെ സഹായത്തോടെ, പ്രേക്ഷകാസ്വാദ്യമാകുന്ന വിധത്തിൽ സൃഷ്ടിക്കപ്പെടുന്ന ഫാന്റസിയുടെ വിസ്മയക്കാഴ്ചകൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

മധു അമ്പാട്ട്  (ഛായാഗ്രാഹകൻ)
യു.കെ.കുമാരൻ (സ്ക്രിപ്റ്റ്)

ചിത്രത്തിൽ, കണാരൻകുട്ടിയെ അവതരിപ്പിക്കുന്നത് മാസ്റ്റർ ഡ്വയിൻ ബെൻ കുര്യനാണ്. പ്രഗത്ഭരായ നിരവധി കുട്ടികളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ബാനർ, നിർമ്മാണം - സി.എം.സി. സിനിമാസ് , എക്സി. പ്രൊഡ്യൂസേഴ്സ് - ദീപക് രാജ് പി എസ് , എബി ഡാൻ, സംവിധാനം - TN. വസന്ത്കുമാർ , കഥ, തിരക്കഥ, സംഭാഷണം - യു.കെ.കുമാരൻ , ഛായാഗ്രഹണം - മധു അമ്പാട്ട്, ഗാനരചന - കെ ജയകുമാർ IAS, സംഗീതം - റോണി റാഫേൽ , പ്രൊ: കൺട്രോളർ - ജയശീലൻ സദാനന്ദൻ , അസ്സോ. ഡയറക്ടർ - ഉണ്ണികൃഷ്ണൻ നെല്ലിക്കാട്, എഡിറ്റിംഗ് - വിജയ്ശങ്കർ , കല- ബസന്ത് പെരിങ്ങോട്, ചമയം - ബൈജു ബാലരാമപുരം, കോസ്റ്റ്യൂംസ് - അനാമ, ഡിസൈൻസ് - ഗായത്രി അശോക്, വി എഫ് എക്സ്- ടോണി മാഗ്മിത്ത്, കൊറിയോഗ്രാഫി -റ്റിൻസി ഹേമ, സ്റ്റിൽസ് - അജേഷ് ആവണി , സ്‌റ്റുഡിയോ - ചിത്രാഞ്‌ജലി, പി ആർ ഓ - അജയ് തുണ്ടത്തിൽ .


രാജസ്ഥാനിലും പാലക്കാടുമായി ഡിസംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കും. 





റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍