അമേരിക്കയിലെ ലാസ് വേഗസ് നെവാഡയിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ, പാലക്കാട് സ്വദേശി പി.യു.കൃഷ്ണൻ്റെ മകൾ മഹാശ്വേതയെ മികച്ച ബാലതാരമായി തിരഞ്ഞെടുത്തു.ഗജേന്ദ്രബാബ സംവിധാനം ചെയ്ത ഗ്രാൻഡ്‌മ ടോയ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മഹാശ്വേതയെ മികച്ച ബാലതാരമായി തിരഞ്ഞെടുത്തത്. പന്ത്രണ്ട് വയസ് വരെയുള്ള വിഭാഗത്തിലാണ് മഹാശ്വേതയെ തിരഞ്ഞെടുത്തത്. മുമ്പ് ലോസഞ്ചലസിൽ നടന്ന ഫിലിം ഫെസ്റ്റീവലിലും, ആരോട് പറയും ഞാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായി ഈ അഞ്ചാം ക്ലാസുകാരിയെ തിരഞ്ഞെടുത്തിരുന്നു.
വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഗ്രാൻഡ്‌മ ടോയ് ഇതിനോടകം യൂറ്റ്യൂബിലൂടെ ജനലക്ഷങ്ങൾ കണ്ടു കഴിഞ്ഞു.മഹാശ്വേത പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ, വൽസലാമേനോൻ ,റോസ്‌ലിൻ, എന്നിവരും വേഷമിടുന്നു.ഗജേന്ദ്രൻ ബാവ സംവിധാനം ചെയ്ത ചിത്രം, മഹാശ്വേതയുടെ പിതാവ്, പി.യു.കൃഷ്ണനാണ് നിർമ്മിച്ചത്.സതീഷ് മുതുകുളമാണ് രചന നിർവ്വഹിച്ചത്. ജോഷ്വാ റെണോൾഡ് ഛായാഗ്രഹണം നിർവഹിച്ചു.രക്ഷിതാക്കളോട് ,മുത്തശ്ശിയെ ഒരു കളിപ്പാട്ടമായി കൂടെ കൂട്ടണമെന്ന് ആവശ്യപ്പെടുന്ന, കുട്ടിയുടെയും, വൃദ്ധസദനത്തിലെ അമ്മമാരുടെയും, ഒരു അനാഥ ബാലികയുടെയും കഥ പറയുന്ന ഗ്രാൻഡ്മടോയ് ജനലക്ഷങ്ങളെ ആകർഷിച്ച ചിത്രമാണ്. അച്ചൂട്ടി എന്ന കഥാപാത്രത്തെ മഹാശ്വേത അവിസ്മരണീയമാക്കിയെന്ന്, അവാർഡ് കമ്മറ്റി അറിയിച്ചു.തമിഴ്, കന്നട, മലയാളം ഭാഷകളിലെ പ്രശസ്ത സംവിധായകരും, അഭിനേതാക്കളും, ഗ്രാൻഡ്മ ടോയിയിലെ അഭിനയത്തിന് മഹാശ്വേതയെ അഭിനന്ദിച്ചിരുന്നു. പിതാവിനൊപ്പം, തിരുപ്പൂരിലാണ് മഹാശ്വേത ഇപ്പോൾ താമസം.
- അയ്മനം സാജൻ
0 അഭിപ്രായങ്ങള്‍