തട്ടീം മുട്ടീം’ പരമ്പരയിലെ മീനാക്ഷിയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഭാഗ്യലക്ഷ്മിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മഞ്ജു പിള്ള. യഥാർത്ഥ ജീവിതത്തിൽ നഴ്സായ ഭാഗ്യലക്ഷ്മി ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോവുന്നതിനായി സീരിയൽ അഭിനയത്തോട് വിട പറഞ്ഞിരുന്നു. നീ തിരിച്ചെത്തിയിട്ട് നമുക്ക് ആഘോഷിക്കാമെന്നാണ്,” ജന്മദിനത്തിൽ മഞ്ജു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
തട്ടീം മുട്ടീം’ സീരിയലിൽ മഞ്ജു പിള്ളയുടെ മകനും മകളുമായി അഭിനയിക്കുന്ന ഭാഗ്യലക്ഷ്മിയും സിദ്ധാർത്ഥും യഥാർത്ഥ ജീവിതത്തിലും ചേച്ചിയും അനിയനുമാണ്. ഇരുവരും തനിക്ക് മക്കളെ പോലെയാണെന്ന് നിരവധി തവണ മഞ്ജുപിള്ള അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
2011 നവംബർ 5 നാണ് ഈ സീരിയൽ ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വർഷങ്ങളിൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു.
0 അഭിപ്രായങ്ങള്‍