നടി ആശാലത കോവിഡ് ബാധിച്ചു മരിച്ചു



മറാത്തി നടി ആശാലതാ വാബ്‍ഗോൺകർ അന്തരിച്ചു. 79 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് മഹാരാഷ്‍ട്രയിലെ സത്താരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആശാലതയുടെ ആരോഗ്യസ്ഥിതി വഷളാകുകയും തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. 'ആയി മാസി കാലുബായി' ഷോയുടെ ഷൂട്ടിംഗിനിടെയാണ് നടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 


ആശാലതയുടെ  വിയോഗത്തിൽ വളരെ ദുഖമുണ്ടെന്നും തന്നെ ഒരു മകളെ പോലെയാണ് ആശാലത കണ്ടിരുന്നതെന്നും കൊവിഡ് കവർന്നെടുത്തത് ഒരു സുന്ദരമായ ജീവനെയാണെന്നും നടി രേണുക സോഹാൻ ട്വിറ്ററിൽ കുറിച്ചു. ഹിന്ദി ചിത്രമായ 'അപനാ പ്യാരി'യിലെ പ്രകടനം കണക്കാക്കി ഫിലിം ഫെയറിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്ന ആശാലതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൂടുതൽ നടീനടൻമാർ രങ്ങത്തെത്തിയിട്ടുണ്ട്.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍