മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു


 പോസ്റ്ററിൽ തുടങ്ങുന്ന ഡയറക്ടർ ബ്രില്ല്യൻസ്..

എന്താ കേൾക്കുമ്പോൾ അസ്വാഭാവികത തോന്നുന്നുണ്ടോ..? എന്നാൽ അതല്ല സത്യം..

ഒരു സിനിമ പ്രേക്ഷകനുമായി സംവദിക്കാൻ തുടങ്ങുന്നത് അതിന്റെ ആദ്യ പോസ്റ്ററിലൂടെയാണ്.. അങ്ങനെനോക്കിയാൽ അടുത്തിടെ പുറത്തിറങ്ങിയ താത്വിക അവലോകനം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കേരളത്തിൽ വൈറലാവുകയാണ്‌..

മലയാളത്തിന്റെ മഹാ നടനം മമ്മൂക്ക പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റർ കണ്ട് പലരും ഞെട്ടി...

ഇത്ര മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ട ഒരു പോസ്റ്റർ വേറെ ഇല്ല എന്ന്തന്നെ പറയാം..

ഒരൊറ്റ പോസ്റ്ററിലൂടെ എന്താണ് തന്റെ സിനിമ എന്ന്, കാഴ്ചക്കാരിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് അഖിൽ മാരാർ എന്ന സംവിധായകന്റെ ആദ്യ മികവ്..

ഒരു മാരാർ ബ്രില്ലൻസ് പോസ്റ്ററിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു എന്നത് വ്യക്തമാകുന്നത് പോസ്റ്ററിൽ ഉപയോഗിച്ച ശങ്കരാടി എന്ന അതുല്യ പ്രതിഭയുടെ മുഖംതന്നെയാണ്.... 

എന്താണ് ഈ സിനിമയെന്ന് ആരും വെക്തമാക്കാതെതന്നെ പ്രേക്ഷകരെകൊണ്ട് സ്വയം ചിന്തിപ്പിക്കാൻ പേരിലൂടെയും പോസ്റ്ററിലൂടെയും മാരാർക്ക് കഴിഞ്ഞു ..

തീർച്ചയായും പ്രേക്ഷകർ കാത്തിരിക്കുന്ന കാണാൻ ആഗ്രഹിക്കുന്ന മികച്ചൊരു സിനിമ സൃഷ്ടിക്കാൻകൂടി അഖിൽ മാരാർ എന്ന സംവിധായകന് കഴിയട്ടെ..

താത്വിക അവലോകനം പ്രേക്ഷകർ ഏറ്റെടുക്കട്ടെ..








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍