കങ്കണ റാവത്തിനെതിരെ അന്വേഷണവുമായി മുംബൈ സർക്കാർ


ലഹരിമരുന്ന് ഉപയോഗിക്കാന്‍ കങ്കണ തന്നെ നിര്‍ബന്ധിച്ചെന്ന നടന്‍ ആദ്യായന്‍ സുമന്‍റെ വെളിപ്പെടുത്തലിൽ നടി കങ്കണ റാവത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സര്‍ക്കാരുമായുള്ള തര്‍ക്കം അതിരൂക്ഷമായി നില്‍ക്കേയാണ് ആഭ്യന്തരവകുപ്പിന്‍റെ പുതിയനീക്കം. കങ്കണയുടെ ബാന്ദ്രയിലുള്ള ഓഫിസ് അനധികൃതമായി നിര്‍മിച്ചതാണെന്ന് കാണിച്ച് ബിഎംസി നോട്ടീസ് നല്‍കി. അനധികൃത നിര്‍മാണം സംബന്ധിച്ച് 24 മണിക്കൂറിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ കോടികള്‍ വിലമതിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റുമെന്നാണ് മുന്നറിയിപ്പ്. 


മുംബൈയെ പാക് അധീന കശ്‍മീരിനോട് ഉപമിച്ച വിവാദങ്ങള്‍ കത്തിനില്‍ക്കേ നടി നാളെ മുംബൈയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിവിഐപികള്‍ക്ക് നല്‍കുന്ന വൈ കാറ്റഗറി സുരക്ഷ കങ്കണയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അനുവദിച്ചിരുന്നു. അതേസമയം,  ആരോപണം തെളിയിച്ചാല്‍ എന്നെന്നേയ്ക്കുമായി മുംബൈ വിടുമെന്ന് കങ്കണ പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍