മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തമിഴ് പെൺകൊടിയായുള്ള ലക്ഷ്മിയുടെ ചിത്രങ്ങളാണ് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. ഫ്ലവർസ് ചാനലിലെ ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികൾ അവതരിപ്പിക്കും മുൻപ് ഏഷ്യാനെറ്റിലും അവർ അവതാരകാരായിരുന്നു. അതിന് മുൻപ് റെഡ് എഫ് എമിൽ അവർ റേഡിയോ ജോക്കി ആയിരുന്നു.
"നടുമുറ്റവും പടിപ്പുരയും എന്നും എത്തിനോക്കാൻ കൊതിക്കുന്ന ഓർമ്മകൾ ആണ്,” എന്ന അടിക്കുറിപ്പോടെയാണ് ലക്ഷ്മി ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍