ഫറോവയുടെ ഖബറിടം. (കഥ: ആപ്പിൾ )

 

ഫറോവയുടെ ഖബറിടം     രചന - ആപ്പിൾ 

**********************************

സമയം രാത്രി 8 മണി, KSRTCയുടെ ACഫ്ലോര്‍ ബസ്സ്‌. ഏറണാകുളത്തുനിന്നു കോഴിക്കോട്ടേയ്ക്ക് പോകാന്‍ സ്റ്റാര്‍ട്ട് ചെയ്ത് കണ്ടക്ടറെ കാത്തുനില്‍ക്കുന്നു. ബസ്സില്‍ തിരക്കില്ലെങ്കിലും മുന്‍വശത്തെ ഓരോ സീറ്റിറ്റിലും ആളുകളുണ്ട് . ഞാന്‍ ബസ്സിന്റെ പിന്നിലെ ഒരു സീറ്റില്‍ ഇടംപിടിച്ചു. കണ്ടക്ടര്‍ വന്നപ്പോള്‍ത്തന്നെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു യാത്ര തുടങ്ങി.

ബസ്സ്‌ ഇടപ്പള്ളി സ്റ്റോപ്പില്‍ നിറുത്തിയപ്പോള്‍ അവിടെനിന്ന് 3കുട്ടികള്‍ കയറി.. "ബാക്കില്‍ സീറ്റുണ്ട് പോയി ഇരുന്നോളൂ" കണ്ടക്ടര്‍ ആംഗ്യം കാണിച്ചു. 2 പേര്‍ ഞാനിരിക്കുന്ന സീറ്റിന്‍റെ പിന്നിലെ സീറ്റില്‍ ഇടംപിടിച്ചു. ഒരുവന് മാത്രം സീറ്റ് കിട്ടിയില്ല ഞാന്‍ സൈഡിലേയ്ക്ക് നീങ്ങിയിരുന്നിട്ട് അവനോടു ഇരുന്നോളാന്‍ പറഞ്ഞു.

അവനൊന്നും മിണ്ടാതെ സീറ്റില്‍ ഇരുന്നു ആകെയൊരു മ്ലാനത. ബസ്സില്‍കേറിയ ഉടന്‍ ഉറങ്ങുന്ന എനിക്ക് ഇന്നെന്തോ ഉറക്കം വരുന്നില്ല. ബസ്സില്‍ പലരുമുണ്ടെങ്കിലും ശ്മശാനമൂകത . ചിലര്‍ മൊബൈല്‍ ഞോണ്ടിക്കളിക്കുന്നു . മറ്റുചിലര്‍ ബുക്ക്‌ വായിക്കുന്നു, വേറെചിലര്‍ ഹെഡ്ഫോണ്‍ ചെവിയില്‍ തിരുകി പാട്ടുകേള്‍ക്കുന്നു, കണ്ടക്റ്റർ ക്യാഷ് ‍ എണ്ണിത്തിട്ടപ്പെടുത്തി ഡ്രൈവറുടെ അടുത്തേയ്ക്ക്ചെന്നു സംസാരിക്കുന്നു.

ഒരു കണക്കിന് കണ്ടക്ടര്‍ ചെയ്തതും നല്ലതാണ് ഡ്രൈവര്‍ ഉറങ്ങാതിരിക്കുമല്ലോ? അങ്ങനെ വല്ലതും സംഭവിച്ചാല്‍ കോഴിക്കോട്ടേയ്ക്ക് പകരം യമലോകത്തേയ്ക്ക് പോകുമെന്ന് കണ്ടക്ടര്‍ക്ക് നല്ല ബോധ്യമുണ്ടാകാം. എനിക്കാകെ ദേഷ്യം പിടിച്ച് സീറ്റിലിരിന്നു തൊട്ടടുത്തിരിക്കുന്നവാനെങ്കില്‍ ഒരക്ഷരം മിണ്ടുന്നുമില്ല. രണ്ടും കല്‍പ്പിച്ച് അവനോടായി എന്‍റെ സംസാരം.

"എന്താ മോന്‍റെ പേര് "

ആസിഫ്

"എന്തു ചെയ്യുന്നു"

സെന്റ്‌ തെരാസ് കോളേജില്‍ B.A Historyക്ക് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.. ഇപ്പൊ പഠിക്കുന്നില്ലാ..

ശരി

"കൂടെയുള്ളവര്‍ ആരാ. കൂട്ടുകാരാണോ? "

അല്ലാ വഴിയില്‍വച്ചു പരിചയപ്പെട്ടതാ..

"മോന്‍റെ വീടെവിടെ"

തോപ്പുംപടി

"ശരി.. ഇപ്പൊ എങ്ങോട്ട് പോകുന്നു."

കോഴിക്കോട്ടേയ്ക് ..

"അവിടെ ആരാണുള്ളത് "

അവിടെ ഞങ്ങളെ പഠിപ്പിച്ചിരുന്ന സാറിന്റെടുത്ത്

"ശരി"

ഇക്ക എങ്ങോട്ടാണ്

" ഞാനും അങ്ങോട്ടാണ്"

വാതോരാതെ സംസാരിക്കുന്ന അവനെകണ്ടിട്ടു എനിക്ക് തെല്ലൊരതിശയം തോന്നിയെങ്കിലും കടിക്കാത്ത പട്ടിയുടെ വായില്‍ കൈയിട്ടുകടിപ്പിച്ചപോലെ ആദ്യം തോന്നിയത്. അവന്റെ സംസാരത്തില്‍ പിന്നെയത് മാറി വന്നു.. എന്‍റെ മൂത്ത മകന്‍ കോളേജ് അദ്ധ്യാപകന്റെ അതേ  സ്വഭാവമാണെന്ന് പിന്നീടെനിക്ക് തോന്നിയത് . കണ്ടപ്പോഴെയ്ക്കും മകനാക്കിയോയെന്ന് നിങ്ങള്‍ക്കിപ്പോ തോന്നാമെങ്കിലും. മുജ്ജന്മസുകൃതം പോലെ എനിക്കങ്ങനെയാണ് തോന്നിയത് .. ഞാന്‍ വീണ്ടും അവനോടു ഓരോരോ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

"പഠിത്തം എങ്ങനെ പോകുന്നു "

ഇപ്പൊ പഠിക്കുന്നില്ല ഇക്ക... തുടര്‍ന്നും പഠിക്കാന്‍ ആഗ്രഹമുണ്ട് ..

"ശരി.. പഠിത്തം കഴിഞ്ഞാല്‍ എന്തു ജോലി ചെയ്യാനാണ് താത്പര്യം"

എനിക്ക് കോളേജ് പ്രൊഫസര്‍ ആകാനായിരുന്നു താത്പര്യം. ഞങ്ങളെ ഹിസ്റ്ററി പഠിപ്പിച്ചിരുന്ന സാറിനെപ്പോലെ

"ശരി പക്ഷെ, മോന്‍ ആരെയും കമ്പയര്‍ ചെയ്ത് പഠിക്കരുത്..

ഇഷ്ടമുള്ളത് എന്തോ, അത് പഠിക്കുക"

ഇല്ല ഇക്കാ എനിക്കതുപോലെ ആ ഒരു സാറിനെപ്പോലെ ആയാല്‍ മതി

" ശരി നന്നായി പഠിക്കണം, എന്നിട്ട് കോളേജ് പ്രൊഫസറാകണം"

എത്ര ആലോചിച്ചിട്ടും അവന്‍ പറഞ്ഞത് എനിക്ക് മനസിലായില്ല. ഈ ചെറുപ്രായത്തില്‍ ഇങ്ങനെയൊരു കണ്‍സപ്റ്റ്? സാധാരണമായി ഈ പ്രായത്തില്‍ത്തന്നെ ഇങ്ങനെയൊന്നും പറയാത്തതും പ്രവര്‍ത്തിക്കാത്തതുമാണ് പിന്നെന്തിനാണ് ഇങ്ങനെയൊരു തീരുമാനം ആലോചനകള്‍ കാടുകയറിയോയെന്നു തോന്നിയെങ്കിലും കാര്യമാക്കിയില്ല പിന്നെയൊന്ന് സംസാരിക്കുന്നതിന് മുന്‍പേ അവന്‍ ഉറക്കത്തിലേയ്ക്ക് പോയിരുന്നു.. അപ്പോഴേയ്ക്കും ബസ്സ്‌ അങ്കമാലി KSRTC സ്റ്റാന്റില്‍ എത്തി.

ബസ്സ്റ്റാന്റില്‍നിന്നും ഇറങ്ങിയ ബസ്സ്‌ പതിയെ ഹൈവേയില്‍ കയറി. ബസ്സിനു നല്ല സ്പീഡും, ഇത്രയും സ്പീഡില്‍ KSRTC പോകുന്നത് ആദ്യാനുഭാവമാണ് ഞാന്‍ പുറം കാഴ്ചകള്‍ നോക്കിയിരിക്കെ ബസ്സ്‌ പതിയെ സ്ലോവായി എന്തോ ഡ്രൈവര്‍ക്ക് ഓവര്‍ സ്പീഡ് നന്നെല്ലന്നു തോന്നിയത് കൊണ്ടാവാം. മലയാളികള്‍ക്ക് പൊതുവേയുള്ള സ്വഭാവമാണല്ലോ ഒളിഞ്ഞു നോട്ടം, അവന്‍ നല്ല ഉറക്കമാണ്. ബസ്സ്‌ സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍ ഞാന്‍ വീണ്ടും പുറം കാഴ്ചയിലേയ്ക്ക് തന്നെ നോട്ടമിട്ടു. നോട്ടമിട്ടത് വെറുതെയായില്ല. റോഡ്‌ സൈഡില്‍ 30-35 പ്രായം തോന്നിക്കുന്ന യുവതി സ്വന്തം സാരി പൊക്കി അതിന്റെ ഉള്ളിലേയ്ക് മധ്യവയസ്കന്‍റെ തല കയറ്റാന്‍ അനുവദിക്കുന്നു .

ഞാന്‍ നോട്ടം പതിയെ പിന്‍വലിച്ചു. ഞാനും വികാര വിചാരമുള്ള ആളാണെങ്കിലും അറിവ് പകര്‍ന്നു കൊടുത്തിരുന്ന റിട്ടയര്‍ അദ്ധ്യാപകനാണ് ഞാന്‍, വേലിതന്നെ വിളവു തിന്നാല്‍ എങ്ങനെ ശരിയാകും. അടുത്തിരിക്കുന്നവനും നല്ല ഉറക്കത്തിലും അവന്റെ മുഖത്ത് നോക്കിയാലറിയാം എന്തോ ഒരു സങ്കടക്കടല്‍ അവനെ വേട്ടയാടുന്നുണ്ടെന്നു. ഞാന്‍ കണ്ണുകളടച്ചു പതിയെ ഉറക്കത്തിലേയ്ക്ക്.

"തൃശ്ശൂര്‍... തൃശ്ശൂര്‍.. ആരെങ്കിലും ഇറങ്ങാനുണ്ടോ? ഇവിടെ 15 മിനിറ്റ് സമയം വെയ്റ്റിംങ്ങുണ്ട് ചായ കുടിക്കാനോ ലഘുഭക്ഷണം കഴിക്കാനോ ഉണ്ടെങ്കില്‍ ചെയ്യാം"

കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളികേട്ടാണ് ഞാനും അവനും ഉണര്‍ന്നത് നല്ല വിശപ്പുണ്ട് .. എറണാകുളത്തുനിന്നും ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല ഞാൻ.

നിനക്ക് വല്ലതും വേണോ ?

വേണ്ട

"Ok"

ഞാന്‍ ബസ്സില്‍നിന്നിറങ്ങി സ്റ്റാന്റിൽ കണ്ട തട്ടുകടയില്‍നിന്നും അപ്പവും കടലക്കറിയും കഴിച്ചു ഒരു കുപ്പി വെള്ളവും വാങ്ങി ബസ്സില്‍ കയറി വെള്ളം അവന് നല്‍കി. അവനത് കുടിച്ചുകൊണ്ടിരിക്കെ അവനോടു വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി നേരെ കോളേജിലെ കാര്യമെടുത്തിട്ടു ആദ്യം പറയാന്‍ മടിച്ചെങ്കിലും ഞാന്‍ നിബന്ധിച്ചതുകൊണ്ട് അവന്റെ സങ്കടത്തിന്റെ ഭാരമിറക്കാന്‍ തുടങ്ങി ..

സെന്റ്‌ തെരാസ് കോളേജില്‍ B.A പഠിച്ചിരുന്ന കാലം അവിടെ B.A യ്ക്ക് ഹിസ്റ്ററി പഠിപ്പിക്കുന്ന ഒരു സര്‍ ഉണ്ടായിരുന്നു "ഫിറോസ്‌ ഖാദര്‍" എന്നായിരുന്നു പേര് സര്‍ നല്ല ചൂടനായിരുന്നെങ്കിലും പഠിപ്പിക്കുന്നതില്‍ ലവലേശം ദാക്ഷിണ്യമില്ലാത്ത ആളായിരുന്നു പഠിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാമെന്നു എപ്പഴും പറയും പക്ഷെ കോളേജില്‍ പലര്‍ക്കും സാറിനെ ഇഷ്ടമാല്ലാ ഈ പറയുന്ന എനിക്കുപോലും പക്ഷെ ഫിറോസ്‌ സര്‍ നല്ല മനസ്സിന്റെ ഉടമയായിരുന്നെന്ന് ആ മാഹാദുരന്തത്തിന് ശേഷമാണ് മനസ്സിലായത്.അവന്‍ പറയാന്‍ ഉദ്ദേശിച്ചത് എനിക്ക് മനസിലായി എന്നറിയിക്കാതെ അവനോടുതന്നെ കാര്യങ്ങള്‍ ചോദിച്ചറിയണമെന്നു തോന്നി

"എന്താണ് തെളിച്ചു പറയ്‌"

എന്നിലെ പോലീസ് ഉണര്‍ന്നു അവന്‍ സ്വരം താഴ്ത്തി ഓരോ കാര്യങ്ങളും നല്ല വ്യക്തമായ രീതിയില്‍ത്തന്നെ പറഞ്ഞു. അല്ലെങ്കിലും അന്യരുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം മലയാളികള്‍ക്ക് പൊതുവേ ഉണ്ടല്ലോ? മലയാളികളെ പറഞ്ഞിട്ടും കാര്യമില്ല അവരങ്ങനെയായിപ്പോയി മീഡിയയും രാഷ്ട്രീയവും എല്ലാം അങ്ങനെതന്നെ എന്‍റെ നോട്ടം അവന് മനസിലായെന്നോണം അവന്‍ ബാക്കി കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.

ഞങ്ങളുടെ ബാച്ചില്‍ 20 കുട്ടികളിൽ 6 മുസ്ലിം കുട്ടികള്‍ മാത്രമാണ് പഠിക്കാനുണ്ടായിരുന്നത് അതില്‍ നാലും പെണ്‍കുട്ടികള്‍ ബാക്കിയുള്ള 2 മുസ്ലിം കുട്ടികള്‍ ഒന്ന് ഞാനും മറ്റൊന്ന് ആലുവയിലുള്ള അര്‍ഷാദും. ഞങ്ങളുടെ കൂട്ടത്തില്‍ ഞങ്ങളുടെ ബാച്ചിലുള്ള ഒരാളെയും കൂടെ കൂട്ടിയില്ല രണ്ടു പേരെ ഉള്ളു എങ്കിലും കയ്യിലിരിപ്പ് അത്രയ്ക്ക് മോശമായിരുന്നു. നല്ലതിനും ചീത്തയ്ക്കും കട്ടയ്ക്ക് നില്‍ക്കുന്ന ഒരാളായിരുന്നു അര്‍ഷാദ് ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ "ചങ്ക് ബ്രോ"

ഒരു ദിവസം ക്ലാസില്‍ ഫിറോസ്‌ സര്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ ഞങ്ങള്‍ ക്ലാസ്സില്‍ മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടുകൊണ്ടിരിക്കെ സര്‍ ഞങ്ങളെ പിടിച്ചു എഴുന്നേല്‍പ്പിച്ചു മൊബൈല്‍ വാങ്ങി ഉയര്‍ത്തിക്കാട്ടിയിട്ട് ക്ലാസ്സിലെ എല്ലാവരോടുമായി ഉറക്കെ പറഞ്ഞു

"കണ്ടോ ഹിസ്റ്ററി പഠിക്കാന്‍ വന്നവരാ... പോണ്‍ വീഡിയോയിലെ നായകിയുടെ ഹിസ്റ്ററിയാണെന്ന് മാത്രം"

സാര്‍ എന്താ കാണാത്തത് പോലെ

"എനിക്കിത് കാണണമെന്നില്ലെടാ ... എനിക്ക് ഭാര്യയുണ്ട് കൂടെ "

ഓഹ് ശരി

" ക്ലാസീന്ന് ഇറങ്ങിപ്പോട അലവലാതികളെ"

സര്‍ ഞങ്ങളെ ആക്രോശിച്ചു ഇറക്കി വിടുമ്പോഴും സാറിനു എങ്ങനെ പണി കൊടുക്കാം എന്നാലോചനയിലായിരുന്നു ഞങ്ങള്‍ ചെറിയ പണി കൊടുക്കണം എന്നുണ്ടായിരുന്നുള്ളൂ ഞങ്ങള്‍ കോളേജില്‍ നിന്നും സര്‍ താമാസിക്കുന്ന ഹോസ്റ്റലില്‍ എത്തി സാറിന്റെ റൂമിന്റെ മുന്നില്‍ എല്ലാവരും കാണത്തക്ക വിധത്തില്‍ പെയിന്റ്കൊണ്ട് രണ്ടുവാക്ക് കുറിപ്പെഴുതി പോന്നു.. അതിനും സര്‍ പിടിച്ചു കുറെയേറെ ചീത്ത വിളിച്ചു എന്നിട്ടും വീട്ടില്‍ നിന്നും ആളെ വരുത്താനൊന്നും സാറോ മാനേജ്മെന്റോ പറഞ്ഞില്ല.

"എന്നിട്ട്"

പിറ്റേ ദിവസം അവധി ദിവസമായത്‌ കൊണ്ട് ഞാന്‍ മാത്രം വീട്ടിലേയ്ക്ക് പോന്നു. കൂടെയുള്ളവന്‍ ഹോസ്റ്റലില്‍ തന്നെനിന്നു. അവധി ദിസവും കഴിഞ്ഞു കോളേജില്‍ എത്തിയപ്പോള്‍ ഫിറോസ്‌ സര്‍ ആത്മഹത്യ ചെയ്തതായി ക്ലാസിലുള്ളവര്‍ പറഞ്ഞപ്പോള്‍ ശരിക്കും ഷോക്കായി കോളിജില്‍ പോലീസുകാര്‍ വന്നു.പ്രാഥമിക പരിശോധനകള്‍ നടത്തി മിക്ക കുട്ടികളെയും ചോദ്യം ചെയ്തു ഒപ്പം എന്നെയും ചോദ്യം ചെയ്തു.

ഫിറോസ്‌ സര്‍ ആത്മഹത്യ ചെയ്തതല്ലെന്നും ആരോ മനപ്പൂര്‍വ്വം കരുതുക്കൂട്ടി സാറിനെ കൊല്ലാന്‍ നോക്കിയെന്നും SI സര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും പകച്ചു പോയി. പോലീസിന്റെ രൂക്ഷമായുള്ള നോട്ടം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി കൂടെയുള്ളവണെങ്കില്‍ റൂമിലും ഇല്ല. ഇനി അവന്‍ വല്ല കടുംകൈ ചെയ്തോ എന്നുമറിയില്ല .

പിറ്റേന്നുള്ള വാര്‍ത്താ എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു.ബൈക്ക് ആക്സിഡന്റില്‍ കോളേജ് വിദ്യാര്‍ഥി മരണപ്പെട്ടു. ഫോട്ടോ നോക്കിയപ്പോൾ എന്‍റെ ബോധം പോയി അത് അവന്‍ തന്നെ അര്‍ഷാദ്.. സത്യാവസ്ഥ ആകെ അറിയാവുന്നവനും പോയി ഇനിയെന്തുചെയ്യും. എല്ലാം കൈവിട്ടു പോയി .. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും തെളിവുകൾ എല്ലാം എനിക്കെതിരെയായതുകൊണ്ടും പോലീസ് എന്നെ വിചാരണ തടവുകാരനാക്കി. സഹപാഠിയായ അര്‍ഷാദ് സാറിന്‍റെ റൂമില്‍ പടക്കം പൊട്ടിച്ചു അത്കണ്ടുവന്ന ഫിറോസ്‌ സര്‍ അവനെ ഓടിച്ചപ്പോള്‍ ഹോസ്റ്റലിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും കാലുവഴുതി വീണതാണെന്ന് പിന്നീടുള്ള വിശദമായ അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും മാനേജ്മെന്റിന് മുഖം രക്ഷിച്ചാല്‍ മതിയെന്നായി.

ഒരു തെറ്റും ചെയ്തിട്ടില്ലയെന്നു എല്ലാവരുടെയും കാലു പിടിച്ചു പറഞ്ഞു നോക്കി ഫിറോസ്‌ സാറിന്റെ വീട്ടുകാരുള്‍പ്പടെ എന്നെ അവിശ്വസിച്ചു ഒരു തെറ്റും ചെയ്യാത്ത എന്നെ 7 വര്ഷം തടവിനു വിധിച്ചു. എന്റെ തലവിധി അല്ലാതെ എന്തുപറയാൻ. ഇനിയെനിക്കൊരു ആഗ്രഹം മാത്രം ഫിറോസ്‌ സാറിന്റെ മുന്നിലെങ്കിലും എന്‍റെ നിരപരാധിത്വം തെളിയിക്കണം. അവന്‍ കഥ പറഞ്ഞു നിറുത്തുമ്പോള്‍ ബസ്സ്‌ കോഴിക്കോട് മക്കേരിയെന്ന സ്ഥലത്തെത്തിയിരുന്നു. അവനെയും വിളിച്ചിറക്കി അവന്‍ പറഞ്ഞ സ്ഥലത്തെ പള്ളിയിലെ കബറിടം ലഷ്യമാക്കി നടന്നു. സ്ഥലത്തെത്തിയയുടന്‍ ഖബറിടത്തിലെ കല്ലില്‍ കൊത്തി വച്ചിരുക്കുന്നതുകണ്ടു ഞെട്ടി മുഖം വിളറി വെളുത്തു അന്ന് ഹോസ്റ്റല്‍ മുറിയുടെ ഡോറിനു മുന്നില്‍ എഴുതിയ അതേ വാചകം "ഫറോവയുടെ ഖബറിടം."

വാചകം കണ്ടതും അവന്‍ ഖബറിടത്തില്‍ കെട്ടിപ്പിടിച്ചു കഞ്ഞതും ഒപ്പമായിരുന്നു. അവനെ കൂട്ടി ഞാൻ വീട്ടിലെത്തി. വീടിന്‍റെ ഗേറ്റില്‍ എഴുതി വച്ചിരിക്കുന്നത് കണ്ടു അവന്‍റെ അന്ധാളിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല. എന്നാലും അവനെന്നോടായി ചോദിച്ചു.

"അല്ലാ ഇക്കാ നിങ്ങളാരാണ്‌ "

"പേടിക്കണ്ട.. നിങ്ങളെന്നും ക്ലാസ് റൂമിലെ ബോര്‍ഡില്‍ എഴുതാറില്ലേ "ഫറോവയുടെ കുടീരം" എന്ന് അതേ കുടീരം തന്നെയാണ് ഇതും!! "ഞാന്‍ അവന്റെ വാപ്പ ഖാദറും"

അത്രയും പറഞ്ഞു ആസിഫിനെ വീട്ടിന്‍റെ അകത്തേയ്ക്ക് കൂട്ടികൊണ്ടുപോയി. നല്ലൊരു മകനെ കിട്ടിയ സന്തോഷത്തോടെ !!...

========

ആപ്പിള്‍ 

========

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍