കവി റഫീഖ് അഹമ്മദ് തിരക്കഥാ രംഗത്തേയ്ക്ക്. ന്യൂഡൽഹി പശ്ചാത്തലമായുള്ള പ്രണയകഥയ്ക്കു വേണ്ടിയാണ് തിരക്കഥയെഴുതുന്നത്. ഇത് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യും. വേറിട്ട സിനിമകളിലൂടെ ഗിന്നസ് റെക്കോഡ് നേടിയ ഗുരുവായൂർ സ്വദേശി വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അബ്ബാസ്-മസ്താൻ നിർമാണ പങ്കാളികളാണ്. അബ്ബാസിന്റെ മകൻ മുസ്തഫയായിരിക്കും നായകൻ.
സിനിമയ്ക്ക് പ്രണയകാവ്യഭംഗിയുണ്ടാകട്ടെയെന്നു കരുതിയാണ് തിരക്കഥ റഫീഖ് അഹമ്മദിനെ ഏൽപ്പിച്ചതെന്ന് വിജീഷ് മണി പറഞ്ഞു.
താനിത് ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തതെന്ന് റഫീഖും പറഞ്ഞു. സിനിമയുടെ കഥ വ്യാഴാഴ്ച ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് വിജീഷ് മണി, റഫീഖ് അഹമ്മദിന് കൈമാറി. ചിത്രത്തിന് നായിക മലയാളത്തിൽ നിന്നായിരിക്കും.
0 അഭിപ്രായങ്ങള്‍