സീരിയൽ നടിയുടെ ആത്മഹത്യ, നിർമ്മാതാവ് അറസ്റ്റിൽ



സീരിയൽ നടി കോണ്ടപ്പള്ളി ശ്രാവണി (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ തെലുങ്ക് ചലച്ചിത്ര നിർമാതാവ് അശോക് റെഡ്ഡി അറസ്റ്റിൽ.  ആർ‌എക്സ് 100’ എന്ന സിനിമയുടെ നിർമ്മാതാവാണ് അദ്ദേഹം. സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടു പേർക്കെതിരെയും ആത്മഹത്യാപ്രേരണയ്ക്ക്‌ കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


2018മുതൽ സായ് കൃഷ്ണ റെഡ്ഡിയുമായി ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു ശ്രാവണിക്ക് പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായും അടുപ്പമുണ്ടായിരുന്നു. അവസാനമായി ഫോൺ വിളിച്ചത് ദേവരാജ് റെഡ്ഡിക്കാണ്. മൂന്നു പേരുടെയും ഉപദ്രവം സഹിക്കാൻ തനിക്കാവില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അവർ ഫോണിലൂടെ ദേവരാജ് റെഡ്ഡിയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. തുടർന്ന് സെപ്റ്റംബർ എട്ടിന് ഹൈദരാബാദിലെ മധുര നഗറിലെ അപാർട്ട്ന്റിന്റെ കുളിമുറിയിൽ ശ്രാവണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 


ജനപ്രിയ തെലുങ്ക് സീരിയലുകളായ ‘മനസു മമത’, ‘മൗനരാഗം’ എന്നിവയിൽ ശ്രാവണി പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയാണ്. എട്ടു വർഷമായി ടിവി സീരിയലുകളിൽ അഭിനയിക്കുന്നു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍