ആറന്മുളയിലെ ആംബുലൻസിൽ പീഡനം ചർച്ചചെയ്യപ്പെട്ടിരുന്നു: കാലത്തിനുമുന്നേ സഞ്ചരിച്ച ചെറു സിനിമ



 ഈ കഴിഞ്ഞദിവസങ്ങളിൽ മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച സംഭവമായിരുന്നു കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത്. എന്നാലിപ്പോൾ, സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് മുൻപ് കലാഭവൻ മണി അഭിനയിച്ച ആംബുലൻസ് എന്ന ഹ്രസ്വചിത്രമാണ്.          

  റെയിൻ ഡ്രോപ്പ്സ് ക്രിയേഷൻസിന്റെ ബാനറിൽ മെറീന അലക്സ്‌ നിർമിച്ചു,  സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന 'വഴുതന' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായൻ അലക്സ്‌ ആണ് "ആംബുലൻസ് "ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

 ഒരു നിരാലംബയായ പെൺകുട്ടി രാത്രിയിൽ ആംബുലൻസ് ഡ്രൈവറാൽ പീഡിപ്പിക്കപ്പെടുന്നതാണ് ഈ ചെറു സിനിമയുടെ ഇതിവൃത്തം. ആറന്മുള സംഭവത്തിന്റെ നടുങ്ങലിൽനിന്നും മനസ് വിട്ടുമാറാത്ത ഓരോ വക്തികൾക്കും "ആംബുലൻസ് "എന്ന ചെറുചിത്രം വേദന പകർന്ന്, അവരുടെകൂടി കണ്ണീരാവുകയാണ്‌.

            അലക്സ്‌ (ഡയറക്ടർ)

 കുറച്ചുനാൾ മുന്നേ യൂട്യൂബിൽ റിലീസ് ചെയ്യപ്പെട്ട  ഈ ചിത്രം, ഭാവിയിൽ സ്ത്രീകൾ അനുഭവിച്ചേക്കാവുന്ന ദുരനുഭവങ്ങളുടെ നേർക്കാഴ്ച്ചയാണ്‌. സിനിമാരംഗത്തെ പ്രമുഖർ അണിയറയിൽ പ്രവർത്തിച്ചിരുന്ന ഈ ഹ്രസ്വചിത്രം ഈസ്റ്റ്‌ കോസ്റ്റ് എന്റർടൈൻമെന്റ്സിന്റെ  യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്നു.






റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍