ചിത്രകാരിയായ രമ സജീവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചിരാത്. രമ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആർട്ട് പോയിന്റ് ക്രിയേഷൻസിന്റെ ബാനറിലാണ് നിർമിക്കുന്നത്.
ഷാൻസി സലാം, അന്ന ഏയ്ഞ്ചൽ, മിഥില
കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന മീരയും ഭർത്താവ് വിനോദും മകൾ കൃഷ്ണയും അടങ്ങുന്ന കൊച്ചു കുടുംബം. ഇവരുടെ കുടുംബത്തിൽ അറിഞ്ഞോ അറിയാതെയോ ഉണ്ടാവുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികൾ . ഇവിടെ ഒറ്റപ്പെട്ടുപോകുന്ന ഒരു പെണ്ണിന്റെ തീവ്രമായ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചിത്രം.
ആറു വർഷം മുമ്പ് എഴുതിയ കഥയാണ് ചിരാത് എന്ന ചലച്ചിത്രമായി മാറിയതെന്ന് സംവിധായിക രമ സജീവൻ പറഞ്ഞു. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോകണമെന്ന സന്ദേശം ഈ ചിത്രം നൽകുന്നു. എഴുതിയ കഥ സിനിമയായി കാണണമെന്നുള്ള തീവ്രമായ ആഗ്രഹത്തിൽനിന്നുമാണ് ഈ സിനിമ രൂപപ്പെട്ടതെന്നും സിനിമയുടെ എല്ലാ മേഖലകളിലും സജീവമായി ഇടപെടാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും സംവിധായിക പറഞ്ഞു.
ബേബി നിരഞ്ജന, ബേബി പ്രനീത പ്രഭാത്, സീമ, മിഥില.
ബിജുദാസ്, മിഥില, ബേബി നിരഞ്ജന, വസന്തകുമാരി, പ്രസന്നൻ മാഞ്ചയ്ക്കൽ, ഷാജിക്ക ഷാജി, ഷാൻസി സലാം, അന്ന ഏയ്ഞ്ചൽ, വി. കെ. എം. പ്രഭാത്, നന്ദഗോപൻ, സാദിഖ്, നിസാർ റംജാൻ, സന്ധ്യ, ഉണ്ണി താനൂർ, ഷെമീർ ബാബു, അരുൺ തേക്കിൻകാട്, പി. കെ. ബിനീഷ്, സുബീഷ് ശിവരാമൻ, ബേബി പ്രനീത പ്രഭാത്, മാസ്റ്റർ നവദേവ്, മാസ്റ്റർ പ്രണവ് പ്രഭാത്, ബേബി ശ്രീനന്ദ, റഫീഖ് കണമ്പ്, ടി. ആർ. ഇന്ദിര, സീമ, സാജു കൂത്താട്ടുകുളം എന്നിവരാണ് പ്രധാന താരങ്ങൾ.
മീര എന്ന കേന്ദ്രകഥാപാത്രത്തെ മിഥില അവതരിപ്പിക്കുന്നു. വിനോദായി ബിജുദാസും കൃഷ്ണയായി ബേബി നിരഞ്ജനയും എത്തുന്നു.
ഛായാഗ്രഹണം : സുൽഫി ഭൂട്ടോ. അസോസിയേറ്റ് ഡയറക്ടർ :പി. കെ. ബിജു.പശ്ചാത്തല സംഗീതം : അരുൺ പ്രസാദ്. പ്രൊഡക്ഷൻ കൺട്രോളർ :ഷാജിക്ക ഷാജി. പി ആർ ഒ : റഹിം പനവൂർ. കലാസംവിധാനം : ശ്രീനി കൊടുങ്ങല്ലൂർ. സംവിധാന സഹായികൾ : മനോജ്‌കുമാർ, ജ്യോതി വൈശാഖ്. മേയ്ക്കപ്പ് : ശിവരാജൻ. സ്റ്റിൽസ് : വി. കെ. എം. പ്രഭാത്. പ്രൊഡക്ഷൻ മാനേജർ : റഫീഖ് കണമ്പ്. ഫിനാൻസ് കൺട്രോളർ : നിസാർ റംജാൻ.
ചിരാത് സിനിമയിലെ താരങ്ങളും അണിയറക്കാരും.
കൂത്താട്ടുകുളം, തൊടുപുഴ, മൂലമറ്റം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം
- റഹിം പനവൂർ (പി ആർ ഒ)
ഫോൺ : 9946584007
0 അഭിപ്രായങ്ങള്‍