കോവിഡ് വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണം താത്ക്കാലികമായി നിർത്തിവച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്



ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ കുത്തിവച്ച വ്യക്തിക്ക് ട്രാൻസ്വേഴ്സ് മൈലെറ്റിസ് സ്ഥിരീകരിച്ചതോടെ ഓക്സ്ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ പരീക്ഷണം യുകെയിൽ താത്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന്, പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറൽ നോട്ടീസ് നൽകിയിരുന്നു. 


ഓക്സ്ഫോർഡ് വാക്സിന്റെ പരീക്ഷണം മറ്റ് രാജ്യങ്ങൾ നിർത്തിവച്ച കാര്യം ഡ്രഗ്സ് കൺട്രോളറെ അറിയിക്കാത്തതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നിർത്തിവയ്ക്കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമായ കാരണം വിശദമാക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.




റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍