അച്ഛൻ ഡോ.കൃഷ്ണകുമാറിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ആശംസകൾ അറിയിച്ചത്. കൂടെ അച്ഛൻറെ ഒരു ഫോട്ടോയും അവർ പങ്ക് വെച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ... ഏറിയാൽ ഏട്ടൻ, അതികൂടുതൽ പറയുമോ? ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകൾ ചോദിക്കുക !!! അച്ഛനോടൊക്കെ അഷൂയ തോന്നുവോ !?? ശേ !!!
എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്, എന്റെ അച്ഛക്കുട്ടന് പിറന്നാൾ ആശംസകൾ !!
കെട്ടിപ്പിടിച്ച് ഉമ്മ !!!!!!
NB:കാർത്തികയുടെയും, അഷ്ടമിരോഹിണിയുടേയും ഇടയിലെവിടെയോ ആണ് മൂപ്പരുടെ പിറന്നാൾ !!
ഞങ്ങൾ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവ് 🤭😁!!!
❤️
0 അഭിപ്രായങ്ങള്‍