ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായി കീഴാളര്‍ക്കിടയിലാണ് കേരളത്തില്‍ നവോഥാന പ്രസ്ഥാനങ്ങള്‍ ഉടലെടുത്തത് .ശ്രീനാരായണഗുരു ,അയ്യന്‍കാളി എന്നിവര്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ നൂറ്റാണ്ടിലെ സാമൂഹിക സാഹചര്യങ്ങളില്‍ പിന്നോക്ക ജാതികളായി കണക്കാക്കപ്പെട്ടിരുന്ന ജാതികളില്‍പ്പെട്ടവര്‍ ആയതുകൊണ്ട് തന്നെ ജാതി നവികരിക്കുന്നതിനെക്കാള്‍ അവരുടെ ഊന്നല്‍ ജാതി സമ്പ്രദായത്തിന് അന്ത്യം കുറിക്കാന്‍ ആയിരുന്നു .
അതിനാല്‍ കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ നവോഥാന കാലഘട്ടത്തില്‍ ജാതീയതക്ക് എതിരെ പല മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട് .
നവോഥാന മുന്നേറ്റങ്ങള്‍
1 .ചാന്നാര്‍ ലഹള
സവര്‍ണ്ണര്‍ അധസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തദ്ദേശീയരായ കീഴാള ജനത ഒറ്റക്കെട്ടായി നടത്തിയ ഇന്ത്യയിലെ തന്നെ അപൂര്‍വ്വം സംഭവങ്ങളില്‍ ഒന്നായിരുന്നു ചാന്നാര്‍ ലഹള .കേരളത്തില്‍ ചാന്നാര്‍മാര്‍ എന്നുകൂടി അറിയപ്പെട്ടിരുന്ന ഹിന്ദു നാടാര്‍ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ ക്രിസ്തു മതം സ്വീകരിച്ച ശേഷം മാറ് മറച്ചു നടന്നതിനെതിരെ സവര്‍ണ ഹിന്ദുക്കള്‍ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവ വികാസങ്ങള്‍ .
2.സമത്വ സമാജത്തിന്‍റെ രൂപീകരണം
മതം മാറിയാല്‍ ജാതീയമായ കാര്‍ക്കശ്യങ്ങളില്‍ നിന്നും മോചനം നേടാനാകുമെന്ന വാദം ചാന്നാര്‍ ലഹളയിലൂടെ പൊളിഞ്ഞ പശ്ചാത്തലത്തില്‍, 1836ല്‍വൈകുണ്ട സ്വാമികളുടെ നേത്രത്വത്തില്‍ കന്യാകുമാരിക്കക്കടുത്ത് ശുചീന്ദ്രത്ത് രൂപം കൊണ്ട പ്രസ്ഥാനമാണ് സമത്വസമാജം .മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടിക്കാന്‍ രൂപികരിച്ച ഈ സംഘടന വഴി ചെറുത്തുനില്‍പ്പിന്‍റെ വിത്ത് അധസ്ഥിതരില്‍ ഊട്ടി ഉറപ്പിക്കുവാന്‍ സാധിച്ചു .
3.അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠ
സവര്‍ണ്ണ മേല്‍ക്കൊയ്മയ്ക്കെതിരെയുള്ള കുരുക്ഷേത്രയുദ്ധത്തിന്‍റെ പഞ്ചജന്യം മുഴക്കിയ സംഭവങ്ങളില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായിരുന്നു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ .
സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്ക് ഒരു തുറന്ന വെല്ലുവിളി നല്‍കുക ആയിരുന്നു ഇതിലൂടെ ശ്രീനാരായണഗുരു നല്‍കിയtത്. ഈഴവ ശിവനെയാണ് താന്‍ പ്രതിഷ്ടിക്കുന്നത് എന്ന നാണുവിന്‍റെ വാക്കുകള്‍ അന്ന് സമൂഹത്തില്‍ ഉണ്ടായിരുന്ന ജാതീയതയുടെ മുഖത്തേക്കാണ് ചെന്ന് തറച്ചത് .
4.വില്ലുവണ്ടി സമരം
ജനാധിപത്യ പ്രക്രിയയെ കീഴ്തട്ടിലേക്ക് കൊണ്ട് വരുവാന്‍ അയ്യന്‍കാളി നടത്തിയ സമരമായിരുന്നു വില്ലുവണ്ടി സമരം എന്ന പേരില്‍ കേരള ചരിത്രത്തിന്‍റെ താളുകളില്‍ ഇടം നേടിയത് .1893ല്‍ പൊതു നിരത്തുകള്‍ സഞ്ചാര യോഗ്യമാക്കണമെന്നും അഥസ്തിതര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഈ സമരത്തില്‍ അദ്ദേഹം അന്നത്തെ സമൂഹത്തില്‍ താണജാതിക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന മേല്‍മുണ്ടും തലപ്പാവും വെള്ള ബനിയനും ധരിചു കൊണ്ട് ജാതീയമായ ഉച്ച നീചതങ്ങളെ വെല്ലുവിളിക്കുക ആയിരുന്നു .
5.മിശ്രഭോജനം
ചേറായിയിലെ സാമുദായിക ജീവിതത്തിന് പുതിയ ശക്തിവിശേഷം നല്‍കിയ ഒന്നായിരുന്നു 1917 മെയ് 29 ന് സഹോദരന്‍ അയ്യപ്പന്‍റെ നേത്ര്വത്വത്തില്‍ നടന്ന മിശ്രഭോജനം .
തന്‍റെ സുഹൃത്തായ കെ .കെ .അച്യുതന്‍ മാസ്റ്റര്‍ക്ക് പരിചയമുള്ള വള്ളോന്‍ ,ചാത്തന്‍ എന്നീ അധസ്ഥിത വിദ്യര്തികളെയും പങ്കെടുപ്പിച്ച്കൊണ്ട് താണ ജാതിക്കര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് കൊണ്ട് അയ്യപ്പന്‍ മനുഷ്യ ദര്‍ശനത്തെ ശാസ്ത്രീയതയുടെയും യുക്തി ചിന്തയുടെയും അടിസ്ഥാനത്തില്‍ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കുകയായിരുന്നു .
6.കൊടുമുണ്ട കോളനി രൂപീകരണം
നാനാജാതി മതസ്ഥര്‍ ഒന്നിച്ച് താമസിക്കാന്‍ വേണ്ടി 1935 ല്‍ വി ടി ഭട്ടതിരിപ്പാടിന്‍റെ നേത്ര്വതത്തില്‍ 'കൊടുമുണ്ടകോളനി' രൂപീകരിച്ചത് നമ്പൂതിരി സമൂഹത്തില്‍ അന്നുവരെ ഉറച്ചു പ്രതിഷ്ഠ നേടിയ കാലഹരണപ്പെട്ട പഴയ വിഗ്രഹങ്ങള്‍ തച്ചുടച്ച് പുതിയവ പ്രതിഷ്ടിക്കാന്‍ കാരണമായി .
7 .വൈക്കം സത്യാഗ്രഹം
പിന്നോക്ക ജാതിക്കാരുടെ പൌരാവകാശ പ്രശ്നങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജീവല്‍പ്രശ്ന ങ്ങളില്‍ ഒന്നാക്കി മാറ്റുന്നതില്‍ വിജയിച്ച പ്രക്ഷിഭാമാണ് 1924 ലെ വൈക്കം സത്യാഗ്രഹം .ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇത് നടന്നത് .ഇരുപതാംനൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന ഒരു സംഭവവും ഇത്രയേറെ അഖിലേന്ത്യാ ശ്രദ്ധ നേടിയില്ല.
8.ഗുരുവായൂര്‍ സത്യാഗ്രഹം
മേല്‍ജാതിക്കാരെ കീഴ് ജാതിക്കര്‍ക്കെതിരെ ഇളക്കിവിട്ട് അവരെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തില്‍ നിന്നും ഉദയം ചെയ്ത ഒന്നാണ് 1930 ലെ ഗുരുവായൂര്‍ സത്യാഗ്രഹം .ജാതിമതഭേദമന്യേ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശിക്കാനായി ഗുരുവായൂര്‍ ക്ഷേത്രം തുറന്ന് കൊടുക്കണമെന്ന സമരസമിതിയുടെ ആവശ്യം സാമൂതിരി ചെവിക്കൊള്ളാതിരുന്നതിനെ തുടര്‍ന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടത് .
9.ക്ഷേത്ര പ്രവേശന വിളംബരം
ആദ്യം തിരുവിതാംകൂറിലും പിന്നീട് കേരളം മുഴുവനും സാമൂഹിക പുരോഗതിക്ക് വഴിമരുന്നിട്ട നാഴികക്കല്ലായിരുന്നു 1936ലെ ക്ഷേത്രപ്രവേശന വിളംബരം .സതി നിരോധനത്തിന് ശേഷം സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയില്‍ നിലവില്‍ വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്ക്കാരമായും ക്ഷേത്ര പ്രവേശന വിളംബരം ഗണിക്കപ്പെടുന്നു .
ഇന്ന് കാണുന്ന സാമൂഹിക ഉന്നമാനങ്ങളിലേക്ക് കേരളം വളരുന്നതിന് ഈ നവോഥാന മുന്നേറ്റങ്ങള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് .അതിനാല്‍ ഇത്തരം മുന്നേറ്റങ്ങള്‍ മറന്നുള്ള ഒരു ചരിത്രവും കേരളത്തിനില്ല .
0 അഭിപ്രായങ്ങള്‍