തന്റെ പ്രണയം വെളിപ്പെടുത്തി സുചിത്രാ നായർ



ഡാൻസിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് സുചിത്രാ നായർ. അവരെ ഏറെ ശ്രദ്ധേയമാക്കിയത് വാനമ്പാടി എന്ന സീരിയൽ ആയിരുന്നു. അതിലെ പദ്മിനി എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞിരുന്നു. അതിൽ നിന്ന് തന്നെ സൂചിത്രക്ക് ധാരാളം ആരാധകരെയും കിട്ടിയിരുന്നു. 


താരം തന്റെ പ്രണയത്തെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. 'ഒറ്റക്ക് എവിടെയും പോകാന്‍ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ല. പ്രണയം ഉണ്ട്. ഇപ്പോഴും ഉണ്ട്.അങ്ങനെ ഒരു പ്രണയം ജീവിതത്തില്‍ ഇതുവരെ ഉണ്ടായില്ല എന്ന് പറയുന്നവര്‍ കള്ളന്മാര്‍ ആണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാന്‍സിനോട് ആയിരുന്നു. എന്തുകൊണ്ട് ആണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നത് എന്ന് അറിയില്ല. അല്ലാത്ത പ്രണയത്തില്‍ പറ്റിച്ചിട്ട് പോകും. അതിനാൽ എന്നെ അറിയുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരണം എന്നാണ് തന്റെ ആ​ഗ്രഹമെന്ന്' അവർ പറഞ്ഞു. 


'ചില്ലുകൂട്ടില്‍ ഇട്ടുവെക്കാത്ത ആള്‍ ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്നാല്‍ വിവാഹങ്ങള്‍ ഒത്തിരി വരുന്നുണ്ട് എങ്കില്‍ കൂടിയും അവരുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കേണ്ടിവരുന്നതെന്നും' സുചിത്ര കൂട്ടിച്ചേർത്തു.



റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍