"സ്വപ്നസുന്ദരി" പൂജ കഴിഞ്ഞു.



നവാഗതനായ കെ. ജെ. ഫിലിപ്പ് സംവിധാനം  ചെയ്യുന്ന  ചിത്രമാണ് സ്വപ്നസുന്ദരി . അൽഫോൺസ വിശ്വൽ മീഡിയയുടെ ബാനറിൽ ഷാജു സി. ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. റോയിറ്റയുടെ കഥയ്ക്ക്  നവാഗതരായ സീതു ആൻസൻ, കുമാർസെൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. 

സമ്പന്ന കുടുംബത്തിലെ രണ്ട് ആൺമക്കൾ. അച്ഛൻ ഗൾഫുകാരനും അമ്മ  ആഢംബരപ്രിയയായ സ്ത്രീയുമാണ്. മൂത്ത മകൻ ഷാനു എഞ്ചിനീയറിംഗ്  വിദ്യാർത്ഥിയാണെങ്കിലും ചിത്രം  വരയ്ക്കുന്നതിലാണ് കൂടുതൽ താത്പര്യം. മനോഹരമായി ചിത്രം വരയ്ക്കുന്ന ഷാനുവിനോട് ഒരു പെൺകുട്ടി തന്റെ  ചിത്രം  വരയ്ക്കാൻ  ഫോൺ ചെയ്ത് ആവശ്യപ്പെടുന്നു. തുടർന്നുണ്ടാകുന്ന രസകരവും സസ്പൻസ്  നിറഞ്ഞതുമായ സംഭവവികാസങ്ങളിലൂടെ കഥ  മുന്നോട്ടു  പോകുന്നു. കോളേജ്  പശ്ചാത്തലത്തിൽക്കൂടിയാണ്  ഈ സിനിമയുടെ  കഥ വികസിക്കുന്നത്. 

സനീഫ്, ജിന്റോ, തമിഴ് നടൻ വർഗീസ്, മുഹമ്മദ്‌  സാജിദ് സലാം, സൈജു, മുഹമ്മദ്‌, രഞ്ജിത്ത്, തൻഫീൽ, ഡോൽ ബി, സിദ്ദിഖ്, റസാക്ക്  പാരഡൈസ്, സാൻകൃഷ്ണ, ജോയ് നടുക്കുടി,  സുൽഫി കൊടുങ്ങല്ലൂർ, ഷാരുസഹീൻ, അലീന  തങ്കച്ചൻ, ഷാൻസി സലാം, അന്ന, അനീന, സൗദ  തുടങ്ങിയവരാണ് പ്രധാന  താരങ്ങൾ. 

സനീഫ്, ജിന്റോ, വർഗീസ് എന്നിവർ  നായക കഥാപാത്രങ്ങളെയും ഷാരുസഹീൻ, അലീന തങ്കച്ചൻ  എന്നിവർ നായിക കഥാപാത്രങ്ങളെ യും  അവതരിപ്പിക്കുന്നു. തേക്കാട്ടിൽ ജോൺ  സക്കറിയ എന്ന നെഗറ്റീവ്  കഥാപാത്രമായി ജിന്റോ എത്തുന്നു. സെൽവൻ  എന്ന കഥാപാത്രത്തെ വർഗീസ് അവതരിപ്പിക്കുന്നു. ഷാരുവും ടിവി അവതാരകയായ അലീനയും  ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്. ഇതിൽ ഒരു പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്ന മുഹമ്മദ്‌ സാജിദ് സലാമും പുതുമുഖമാണ്. 

സ്വപ്നസുന്ദരി സിനിമയുടെ പൂജാ കർമം 


ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി : റോയിറ്റ. അസ്സോസിയേറ്റ്  ക്യാമറാമാൻ :കുമാർസെൻ. ഗാനരചന : ഉസ്മാൻ, വക്കച്ചൻ. സംഗീതം, ആലാപനം : ഉസ്മാൻ. അസ്സോസിയേറ്റ്  ഡയറക്ടർ : മുഹമ്മദ്‌  സാജിദ്  സലാം. പ്രൊഡക്ഷൻ കൺട്രോളർ : ഷാൻസി  സലാം. പി ആർ  ഒ : റഹിം  പനവൂർ. കലാ സംവിധാനം : മനോജ്‌  കിഴക്കമ്പലം. കോ - ഓർഡിനേറ്റർ : അന്ന ഏയ്ഞ്ചൽ. ഗതാഗതം : സൈജു. 

ചിത്രത്തിന്റെ  പൂജാ കർമം  എറണാകുളത്ത്  നടന്നു. റഷീദ്  താനം ദീപം തെളിയിച്ചു. ചലച്ചിത്ര -ടിവി  താരം  രമ്യാ പണിക്കർ മുഖ്യാതിഥിയായിരുന്നു. ചിത്രത്തിലെ താരങ്ങളും  അണിയറ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. 

എറണാകുളം, പീരുമേട്  തുടങ്ങിയ  സ്ഥലങ്ങളിലായാണ്  സിനിമയുടെ  ചിത്രീകരണം. 


- റഹിം  പനവൂർ 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍