ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും എതിരെ കേസെടുക്കാൻ നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ



യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും എതിരെ കേസ് എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ് കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

നിയമം കൈയിലെടുക്കാന്‍ സ്ത്രീക്കും പുരുഷനും അവകാശമില്ലെന്നും ശിക്ഷ സ്വയം നടപ്പിലാക്കിയവരെ നിയമനടപടികളില്‍ നിന്നും ഒഴിവാക്കരുതെന്ന് പറഞ്ഞ കമ്മീഷൻ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍