ടി. കെ. പത്മിനിയെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

 ടി. കെ. പത്മിനിയെക്കുറിച്ചുള്ള പുസ്തകം മന്ത്രി എ. കെ. ബാലൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു. കേരള ലളിതകലാ അക്കാദമി ചെയർമാനും  പുസ്തക രചയിതാവുമായ നേമം പുഷ്പരാജ്, സെക്രട്ടറി പി. വി. ബാലൻ എന്നിവർ സമീപം.


ടി. കെ. പത്മിനിയെക്കുറിച്ചുള്ള  പുസ്തകം പ്രകാശനം  ചെയ്തു 


തിരുവനന്തപുരം : ദക്ഷിണേന്ത്യയിലെ  ആദ്യത്തെ ആധുനിക  ചിത്രകാരിയായിരുന്ന മലയാളിയായ ടി. കെ. പത്മിനിയെക്കുറിച്ച് കേരള  ലളിതകലാ  അക്കാദമി  ചെയർമാൻ  നേമം  പുഷ്പരാജ് എഴുതിയ പുസ്തകം  മന്ത്രി എ. കെ. ബാലൻ  അക്കാദമി   നിർവാഹക  സമിതി  അംഗം  കാരയ്ക്കാമണ്ഡപം  വിജയകുമാറിന് നൽകി  പ്രകാശനം  ചെയ്തു. നേമം  പുഷ്പരാജ്  ചടങ്ങിൽ  അധ്യക്ഷനായിരുന്നു. അക്കാദമി  സെക്രട്ടറി  പി വി. ബാലൻ  സംസാരിച്ചു. 


ഇന്നോളം  പ്രദർശിപ്പിക്കാത്ത ടി. കെ. പത്മിനിയുടെ അപൂർവങ്ങളായ ചിത്രങ്ങൾ  ഉൾപ്പെടെയുള്ളവ  ചേർത്താണ്  പുസ്തകം  തയ്യാറാക്കിയിട്ടുള്ളത്. സ്ത്രീ  സ്വാതന്ത്ര്യ ത്തിന്റെ ചിത്രങ്ങളായിരുന്നു  പത്മിനിയുടേത്. കേരള ലളിതകലാ  അക്കാദമിയാണ്  പുസ്തകത്തിന്റെ  പ്രസാധകർ. 


- റഹിം  പനവൂർ (പി ആർ ഒ )

ഫോൺ  : 9946584007

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍