ചിരിയാശാന് മണിയാശാന്റെ മറുപടി : മന്ത്രി മണിയും ഇന്ദ്രൻസും പങ്കെടുത്ത അഭിമുഖം വൈറൽ



രസകരമായ സംഭാഷണവുമായി മന്ത്രി എംഎം മണിയും നടന്‍ ഇന്ദ്രന്‍സും പങ്കെടുത്ത ഇന്റർവ്യൂ കേരള ഒബ്സെര്‍വര്‍ യൂട്യൂബ് ചാനലിൽ. ആട് സിനിമ കണ്ട മണിയാശാന് തന്നോട് ദേഷ്യം തോന്നിയോ എന്ന നടന്റെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇതിൽ ഹൈ ലൈറ്റ് ആണെന്ന് പറയേണ്ടി വരും. 'ഏയ് എനിക്ക് അങ്ങനെയൊന്നും തോന്നുകേല. എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്'' എന്നായിരുന്നു മന്ത്രിയുടെ സ്വതസിദ്ധമായ മറുപടി. 

ഒരുപാട് കാര്യങ്ങളില്‍ തനിക്കും നിങ്ങള്‍ ആശാനാണെന്നും അങ്ങനെ തന്നെ വിളിച്ചോട്ടെ എന്നും ചോദിച്ചു കൊണ്ടാണ് ഇന്ദ്രന്‍സ് അഭിമുഖം ആരംഭിക്കുന്നത്. ഇതിന് മന്ത്രി മണി അനുവാദം നൽകുകയും ചെയ്തു. തനിക്കും അഭിനയ മോഹങ്ങളുണ്ടായിരുന്നുവെന്നും ചില സീനുകളില്‍ അഭിനയിച്ചുണ്ടെങ്കിലും പിന്നീട് കലാജീവിതം അവസാനിപ്പിക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍