പാർവതിയുടെ സഹോദരൻ സംവിധായകനായ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

കാനഡയിലെ പ്രിൻസ് എഡ്വാർഡ് ഐലൻഡ് ൽ ചിത്രീകരിച്ച, നടി പാർവതിയുടെ സഹോദരൻ ഓം തിരുവോത്ത് സംവിധാനം ചെയ്ത 31 എന്ന ഹ്രസ്വചിത്രം പ്രമേയത്തിലെ പുതുമ കൊണ്ടും സങ്കീർണത കൊണ്ടും വ്യത്യസ്തമാവുന്നു. ഛായാ​ഗ്രഹണ മികവിലും സാങ്കേതികത്തികവിലും ഹോളിവുഡ് ശൈലിയാണ് ചിത്രം അനുവർത്തിച്ചിരിക്കുന്നത്. 


പന്ത്രണ്ടു മിനിറ്റ് ദെെർഘ്യമുള്ള ചിത്രത്തിന്റ കഥ ദീപക്കിന്റെതാണ്. ജിജോ ഇളമ്പൽ തിരക്കഥ രചിച്ചപ്പോൾ, ക്യാമറ  ടോജൻ പീറ്ററും ഓമും ചേർന്നാണ് ഒരുക്കിയത്. ലൈവ് റെക്കോർഡിങ് ബിനോയ് ആന്റോയും പശ്ചാത്തല സംഗീതം അരവിന്ദ് രവിവർമയുമാണ്. ബിയോൺ ടോം, സാറ അറബല്ല, ദീപക് തോമസ്, കെൻസ്, അരുൺ, ദിലീപ് എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 



റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍