1900 അടിമുകളിൽ കൈവിട്ട് നിന്നുള്ള വിവാഹ ചിത്രം വൈറലാകുന്നു



1900 അടി ഉയരത്തിലുള്ള മലമുകളിലെ വിറ്റാക്കർ പോയിന്റ് എന്നറിയപ്പെടുന്ന കൂറ്റൻ പാറയുടെ മുകളിൽ വിവാഹവസ്ത്രം ധരിച്ച്, പാറയുടെ തുമ്പത്ത്, വരന്റെ കൈവിട്ട് പിന്നിലേക്ക് ആഞ്ഞു നിൽക്കുന്ന വധുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കയിലെ ആർക്കാൻസസിലുള്ള മൗണ്ടൻ ഹോം സ്വദേശികളായ റയാൻ മേയേഴ്സ്, സ്കൈ എന്നിവരുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് എല്ലാവരെയും അതിശയിപ്പിച്ചത്. 


 എല്ലാവിധ സുരക്ഷാസൗകര്യങ്ങളും ഒരുക്കിയായിരുന്നു ഈ ഫോട്ടോഷൂട്ട്, ഹൈക്കിങ് വിദഗ്ധർ ഉള്‍പ്പടെയുള്ളവർ ചുറ്റിലുമുണ്ടായിരുന്നു, ഏറെ വൈറലായ ചിത്രം ഒരു കയറിന്റെ സഹായത്തോടെയാണ് ചിത്രീകരിച്ചതെന്നും ദാമ്പതികൾ പറഞ്ഞു. 


വിവാഹം വലിയ ആഘോഷമായി നടത്തണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കോവിഡ് കണക്കുകൂട്ടലുകൾ തെറ്റിച്ചു. സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും നിലവിൽ വന്നതോടെ 12 പേരെ മാത്രമേ വിവാഹത്തിന് പങ്കെടുപ്പിക്കാൻ സാധിച്ചുള്ളൂ. ആഘോഷങ്ങളെല്ലാം മാറ്റിവെയ്ക്കേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഒരു ഗംഭീര ഫോട്ടോഷൂട്ട് നടത്താൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.



റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍