19 സെപ്റ്റംബർ 2019, കപട സദാചാര മ്ലേച്ചമിഴികളിൽ കുരമ്പായി "വഴുതന" പെയ്തിറങ്ങിയിട്ടു ഒരു വർഷം തികയുന്നു.. 30ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി, തരംഗമായി ഇന്നും ഷോര്ട്ട് ഫിലിം പ്രേമികളുടെ മനസ്സിൽ ഇടംനേടിയിരിക്കുന്നു. ചലച്ചിത്രതാരം രചന നാരായണൻ കുട്ടി, പയ്യൻസ് ജയകുമാർ എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അലക്സ് ആണ്. ഈ ലോകത്തിലെ സകല മനുഷ്യരിലുമുണ്ട് കപട സദാചാരത്തിന്റെയും ദുർവ്യാഖ്യാനത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കണ്ണുകൾ. ഇടയ്ക്കൊക്കെ ഇവരിൽ ചിലർ, ആ മിഴികൾ തുറന്നു കാഴ്ചകൾ കണ്ടു രസിക്കും, കാഴ്ചകളെ വിലയിരുത്തും. പക്ഷെ, കാണുന്നത്തിനുമപ്പുറം കാണാകാഴ്ച്ചകളുടെ മറ്റൊരു ലോകമുണ്ടന്നസത്യം അവരറിയുന്നില്ല. അവരുടെ ആ കണ്ണ് തുറപ്പിക്കാനുള്ള ശ്രമമാണ് ഈ ഹ്രസ്വചിത്രം.
സോഷ്യൽ മീഡിയയിലും ജനങ്ങൾക്കിടയിലും ചർച്ചയും വിവാദവുമായ ചിത്രമാണ് "വഴുതന". വിജയ് സേതുപതി, നെടുമുടി വേണു, ശ്രീനിവാസൻ, സൂരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, ജയകൃഷ്ണൻ, അനുശ്രീ തുടങ്ങി ചലച്ചിത്രരംഗത്തെ നിരവധി കലാകാരൻമ്മാർ ആശംസകളുമായി എത്തി.
0 അഭിപ്രായങ്ങള്‍