സംവിധായകൻ അൽഫോൺസ് പുത്രനെതിരെ സംവിധായകൻ വി കെ പ്രകാശ്



വി.കെ. പ്രകാശ്-അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് സിനിമയുമായി ബന്ധപ്പെട്ട് അൽഫോൻസ് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടി സംവിധായകൻ അൽഫോൻസ് പുത്രനെതിരേ സംവിധായകൻ വി.കെ. പ്രകാശ്. സ്വന്തം മേഖലയോടുള്ള അനാദരവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അൽഫോൻസ് പുത്രനെയോർത്ത് താൻ ലജ്ജിക്കുന്നുവെന്നും തന്റെ ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. 


വി കെ പി യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 


ഈ മഹാനായ മനുഷ്യന്റെ അഭിമുഖം കാണാനിടയായി. ഇത് എന്ന് വന്നതാണെന്ന് എനിക്കറിയില്ല. എനിക്ക് ഇതിനോട് പ്രതികരിക്കണമെന്ന് തോന്നി. സാധാരണ ഇത്തരം മണ്ടത്തരങ്ങൾക്ക് ഞാൻ മറുപടി പറയാൻ പോകാറില്ല. പക്ഷേ ഇക്കാര്യത്തിൽ അത് വേണമെന്ന് എനിക്ക് ആത്മാർഥമായി തോന്നി. സമൂഹമാധ്യമങ്ങളിൽ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകർക്ക് വേണ്ടിയാണിത്. ഇവിടെ ഞാൻ പറയുന്നത് അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസ്താവനകൾക്കുളള മറുപടിയാണ്.


ട്രിവാൻഡ്രം ലോഡ്ജ് ഒരു യു സർട്ടിഫിക്കറ്റ് ചിത്രമല്ലെന്ന് പറഞ്ഞുകൊള്ളട്ടെ. അതിന് യുഎ സർട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്. എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ആ സമയത്ത് തന്നെ സെൻസർ ഓഫീസർ വ്യക്തമാക്കിയിരുന്നു. മറ്റു സംവിധായകരുടെ സിനിമകളെക്കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ചും എനിക്ക് വിയോജിപ്പുണ്ട്.


കാരണം എനിക്ക് ചൂണ്ടിക്കാണിക്കാനാവും. എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകൾ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം ഈ മേഖലയോടു തന്നെയുള്ള അനാദരവാണ്.അൽഫോൺസ് പുത്രൻ ലജ്ജ തോന്നുന്നു താങ്കളോട്.ഈ അഭിമുഖം എപ്പോൾ പുറത്തുവന്നതാണെന്ന് അറിയില്ല. എപ്പോഴായാലും അത് മോശമായിപ്പോയി'.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍