ആക്രമിക്കപ്പെട്ട നടിയെ ഇടവേള ബാബു അതിക്ഷേപിച്ച സംഭവത്തിൽ മോഹൻലാലിൻറെ നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്ന് നടി രേവതി

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയെ അതിക്ഷേപിച്ച സംഭവത്തിൽ എ എം എം എ പ്രസിഡന്റ് മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് നടി രേവതി. 2017ല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി സംസാരിച്ചപ്പോള്‍ മോഹന്‍ലാലും ജഗദീഷും മാറ്റത്തിനായി പരിശ്രമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.


സിദ്ദീഖിനെതിരെ ലൈംഗിക അതിക്രമപരാതി വന്നപ്പോള്‍ അതിനെ പരിഗണിക്കാതിരിക്കുകയാണ് സംഘടന. മോഹന്‍ലാല്‍ നേതൃത്വത്തിലെത്തിയപ്പോള്‍ മാറ്റമുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. അത്കൊണ്ട് തന്നെ, ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ മോഹന്‍ലാലിന്റെ നിലപാട് ഉറപ്പായും അറിയേണ്ടത് ആവശ്യമാണെന്ന് രേവതി ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍