പൊതുജന സഹകരണത്തോടെ സിനിമ ചെയ്യാൻ ഇറങ്ങിയ തനിക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും വിമർശനങ്ങളും പരിഹാസങ്ങളും ഏൽക്കേണ്ടി വന്നതിന് മറു പോസ്റ്റുമായി അലിഅക്ബർ രംഗത്ത്. അക്കൗണ്ടിൽ വന്ന പണത്തിൽ നിന്നും അദ്ദേഹത്തോട് പണം ചോദിച്ചവരുടെ സ്‌ക്രീൻ ഷോട്ടുകളുമായിട്ടാണ് അദ്ദേഹം രങ്ങത്തെത്തിയിരിക്കുന്നത്. ഞാൻ ഹിന്ദുക്കളെ പറ്റിച്ചു പണമുണ്ടാക്കുകയാണത്രേ, അതിൽ നിന്നും അടിച്ചു മാറ്റാൻ വരുന്നവരെ എന്ത് വിളിക്കണം. അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു. പോസ്റ്റിന് താഴെ ചോദ്യങ്ങളുമായി എത്തിയവർക്കും അദ്ദേഹം മറുപടി നൽകുന്നുണ്ട്.
ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച് ‘1921’ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകൻ അലി അക്ബറിന്റെ തീരുമാനത്തിന് ഒരു വിഭാഗത്തിന്‍റെ പിന്തുണ ലഭിച്ചിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കഥ പറയുന്ന ചിത്രമൊരുക്കാനാണ് ജനകീയ കൂട്ടായ്മയിലൂടെ പണം പിരിക്കുന്നത്. ഇതുവരെ 84 ലക്ഷത്തോളം രൂപ ലഭിച്ചു എന്ന് അലി അക്ബർ വ്യക്തമാക്കുന്നു. കിട്ടിയ പണത്തിൽ നിന്നും വലിയ കാൻവാസിൽ വാരിയംകുന്നന്റെ കഥ പറയാൻ കഴിയില്ലെന്ന് അദ്ദേഹം രണ്ടു ദിവസം മുൻപ് വ്യക്തമാക്കിയിരുന്നു.
അലി അക്ബറിന്റെ പോസ്റ്റിന്റെ പൂർണ രൂപം
സുടാപ്പികൾ അവരുടെ ജന്മ സ്വഭാവം കാട്ടും, ഞാൻ ഹിന്ദുക്കളെ പറ്റിച്ചു പണമുണ്ടാക്കുകയാണത്രേ 😃😃അതിൽ നിന്നും അടിച്ചു മാറ്റാൻ വരുന്നവരെ എന്ത് വിളിക്കണം 😃
https://m.facebook.com/story.php?story_fbid=10225257245204557&id=1424602186
0 അഭിപ്രായങ്ങള്‍