കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായ ബംഗാളി നടി മിസ്തി മുഖർജി അന്തരിച്ചു.



കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായ ബംഗാളി നടി മിസ്തി മുഖർജി അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2012ൽ ലൈഫ്​ കി തോഹ്​ ലഗ്​ ഗയി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തി​ന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.


നിരവധി സിനിമകളിലും മ്യൂസിക് വിഡിയോകളിലും അഭിനയത്തിലൂടെ തന്റെ പ്രതിഭ അടയാളപ്പെടുത്തിയ നടി മിസ്തി മുഖർജി കീറ്റോ ഡയറ്റിനിടെ വൃക്ക തകരാറിലായി മരണപ്പെട്ടെന്ന് താരത്തിന്റെ കുടുംബം തന്നെയാണ് അറിയിച്ചത്. 


ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്ന രീതിയാണ് കീറ്റോ ഡയറ്റ്. മിതമായ അളവില്‍ പ്രോട്ടീനുകളും വളരെ കുറച്ച് കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പ് കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഇതിൽ ചെയ്യുന്നത്. പാല്‍, ചീസ്, ചിക്കന്‍, മീന്‍ തുടങ്ങിയ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക.



റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍