കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിൽ പോയ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവരെ ട്രോളി സോഷ്യൽ മീഡിയ. എന്നാല്‍ ഒളിവില്‍ പോയ ഇവര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. നേരത്തെ കേസില്‍ നിയമനടപടിയോട് സഹകരിക്കുമെന്നും ഇതിനായി ജയിലില്‍ പോകേണ്ടി വന്നാല്‍ സന്തോഷത്തോടെ പോകുമെന്നുമായിരുന്നു മൂവരും പ്രതികരിച്ചത്.
കഴിഞ്ഞ 26നാണ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വിജയ് പി.നായര്‍ താമസിച്ചിരുന്ന സ്റ്റാച്യുവിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി കരി ഓയില്‍ ഒഴിക്കുകയും മര്‍ദിക്കുകയും ചൊറിയണം പ്രയോഗിക്കുകയും ചെയ്തത്.
ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കൈക്കലാക്കി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിക്കുകയും ചെയ്തു. താമസ സ്ഥലത്ത് അതിക്രമിച്ചു കയറി, സാധനങ്ങള്‍ മോഷ്ടിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു തമ്പാനൂര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
സ്ത്രീകള്‍ക്കു വേണ്ടിയാണ് തങ്ങള്‍ ജയിലില്‍ പോകുക എന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാര്യത്തോടടുത്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി കോടതി കയറിയിറങ്ങുകയാണ് ഇവര്‍.
പ്രതികള്‍ ഒളിവിലാണെന്നു കോടതിയെ ഇന്നു പോലീസ് അറിയിച്ചതോടെയാണ് ഇവര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നത്.
അന്നു അട്ടക്കുളങ്ങര ജയിലില്‍ പോകുമെന്നു പറഞ്ഞവര്‍ ഇന്നു എവിടെയെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. അതിനിടെ ഭാഗ്യലക്ഷ്മിയടക്കമുള്ളവരെ അറസ്റ്റു ചെയ്യാനുള്ള നീക്കം പോലീസും സജീവമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷ തള്ളിയതോടെ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
0 അഭിപ്രായങ്ങള്‍