ഭാനു അത്തയ്യ അന്തരിച്ചു


വസ്ത്രാലങ്കാര വിദഗ്ധ ഭാനു അത്തയ്യ അന്തരിച്ചു. വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിൽ  രാവിലെയായിരുന്നു അന്ത്യം.അവർക്ക് 91 വയസായിരുന്നു.ഇന്ത്യയിലെ ആദ്യത്തെ ഓസ്‌ക്കാർ ജേതാവായിരുന്നു അവർ. 1983 ൽ പുറത്തിറങ്ങിയ ഗാന്ധി എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് അത്തയ്യയ്ക്ക് ഒസ്‌ക്കാർ ലഭിച്ചത്. എട്ട് വർഷങ്ങൾക്ക് മുൻപ് അതയ്യയുടെ തലച്ചോറിൽ ട്യൂമർ ബാധിച്ചിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന പൂർണ്ണനാമമുള്ള ഭാനു അതയ്യ മഹാരാഷ്ട്രയിലെ കോലാപൂരിൽ 1929 ഏപ്രിൽ 28നാണ് ജനിച്ചത്. 1956 മുതലാണ് ഇവർ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്തു തുടങ്ങിയത്. സിഐഡി ആയിരുന്നു ആദ്യ സിനിമ. ആറു പതിറ്റാണ്ടോളം സിനിമമേഖലയിൽ പ്രവർത്തിച്ച ഇവർ 100-ഇൽ അധികം സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ചന്ദൻവാഡി ശ്മാശനത്തിൽ അവരുടെ സംസ്ക്കാരം നടന്നു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍