ഐ വി ശശിക്ക് ആദരാഞ്ജലി അർപ്പിച്ച് സംവിധായകൻ വി എ ശ്രീകുമാർ.


ഐ വി ശശിയുടെ മൂന്നാം ചരമ ദിനത്തിൽ അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിച്ച് സംവിധായകൻ വി എ ശ്രീകുമാർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം സംവിധായക കുലപതിയ്ക്ക് പ്രണാമം അർപ്പിച്ചത്.


ഒരേ ദിവസം രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. മോണിറ്റര്‍ പോലുമില്ലാത്ത കാലത്താണ് നൂറുകണക്കിന് അഭിനേതാക്കളും പത്തോളം പ്രമുഖ നടന്മാരും ഒരേ ഫ്രെയിംമില്‍ വരുന്ന 1921, ഈനാട് പോലുള്ള ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്യുന്നത്. സോമന്‍, സുകുമാരന്‍, ലാലു അലക്‌സ്, മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി എത്രയോ പ്രതിഭകളെ അദ്ദേഹത്തിന്റെ സിനിമകള്‍ താരങ്ങളാക്കി. 

ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രാഫ്റ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്  അദ്ദേഹമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


പോസ്റ്റിന്റെ പൂർണ രൂപം 


എന്റെ ഓഫീസ് മുറിയില്‍ സത്യജിത് റേയുടേയും ഐ. വി ശശിയുടെയും ചിത്രങ്ങളുണ്ട്. 

ഈനാട്, 1921, അക്ഷരങ്ങള്‍, ദേവാസുരം- ഐ വി ശശി സാര്‍ ചെയ്ത സിനിമകളുടെ വെറൈറ്റി കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും.

ഒരേ ദിവസം രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്. മോണിറ്റര്‍ പോലുമില്ലാത്ത കാലത്താണ് നൂറുകണക്കിന് അഭിനേതാക്കളും പത്തോളം പ്രമുഖ നടന്മാരും ഒരേ ഫ്രെയിംമില്‍ വരുന്ന 1921, ഈനാട് പോലുള്ള ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്യുന്നത്. സോമന്‍, സുകുമാരന്‍, ലാലു അലക്‌സ്, മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങി എത്രയോ പ്രതിഭകളെ അദ്ദേഹത്തിന്റെ സിനിമകള്‍ താരങ്ങളാക്കി...


ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രാഫ്റ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്  അദ്ദേഹമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.  

ലാലേട്ടനുമായി മണപ്പുറം ഗോള്‍ഡ് ലോണ്‍ പരസ്യ ചിത്രം ഷൂട്ട് ചെയ്യുന്നതിന്നിടയില്‍ പെട്ടന്ന് ശശി സാര്‍ തിരുവനന്തപുരത്തെ ലൊക്കേഷനില്‍ വന്നു. ഞാനദ്ദേഹത്തിന്റെ പാദം തൊട്ടു നമസ്‌ക്കരിച്ചു. ജീവിതത്തിലെ ഒരു അനുഗൃഹീത നിമിഷമായി ഞാനത് ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

ഗുരുസ്ഥാനത്താണ്  അദ്ദേഹം. വിയോഗത്തിന്റെ  മൂന്നാം വാര്‍ഷികമാണിന്ന്... 

പ്രണാമം...


https://www.facebook.com/882794608494937/posts/3415457035228669/


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍