എച് ബി ഓ, ഡബ്ല്യൂ ബി എന്നിവ ഇന്ത്യയിൽ സംപ്രേഷണം നിർത്തുന്നു



അമേരിക്കൻ ടെലിവിഷൻ ചാനലുകളായ എച്ച്ബിഒ , ഡബ്ല്യുബി എന്നിവ ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ്,മാലിദ്വീപ് എന്നീ രാജ്യങ്ങളിൽ ഡിസംബർ 15 ഓടെ സംപ്രേക്ഷണം അവസാനിപ്പിക്കുമെന്ന്  ഉടമസ്ഥരായ വാർണർ മീഡിയ ഇൻറർനാഷണൽ വ്യക്തമാക്കി. എന്നാൽ വാർണർ മീഡിയയുടെ തന്നെ കുട്ടികളുടെ ചാനലായ 'കാർട്ടൂൺനെറ്റ് വർക്കും''പോഗോ'യും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സംപ്രേഷണം തുടരും.


കുട്ടികളുടെ ചാനലുകളുടെ മേൽനോട്ടത്തിനായി വാർണർ മീഡിയയുടെ മുംബൈ, ദില്ലി, ബംഗളൂരു ഓഫീസുകൾ തുടർന്നും പ്രവർത്തിക്കും.വാർത്താ ചാനലായ സിഎൻഎൻ ഇൻറർനാഷണലിൻറെ ഓപറേഷൻസ്, സെയിൽസ്, മാർക്കറ്റിംഗ് വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കും.


രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്ബിഒ ഇതോടെ അവസാനിപ്പിക്കുന്നത് ഇത് വളരെ കടുപ്പമേറിയ തീരുമാനമായിരുന്നുവെന്ന് വാർണർ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാർഥ് ജയിൻ വ്യക്തമാക്കി. ഒപ്പം എച്ച്ബിഒ, ഡബ്ല്യുബി ചാനലുകളെ വീട്ടകങ്ങളിലേക്ക് സ്വീകരിച്ച ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും ആരാധകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിചത്തോടൊപ്പം ഈ ബ്രാൻഡുകളെ പ്രിയപ്പെട്ടതാക്കാൻ വളരെ ആവേശത്തോടെ പ്രവർത്തിച്ച ഞങ്ങളുടെ എല്ലാ ജീവനക്കാരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും സിദ്ധാർഥ് ജെയിൻ  കൂട്ടിചേർത്തു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍