കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രതിഫലം കുറയ്ക്കണമെന്ന ചലച്ചിത്ര നിർമാതാക്കളുടെ ആവശ്യം പരിഗണിച്ചു പ്രതിഫലം കുറയ്ക്കാൻ തയ്യാറായി ജോജു ജോർജും ടോവിനോ തോമസും. പുതിയ സിനിമയ്ക്കു പ്രതിഫലം ചോദിക്കില്ലെന്നും സിനിമ വിജയിച്ചാൽ നിർമാതാവു നൽകുന്ന വിഹിതം സ്വീകരിക്കുമെന്ന് ടൊവിനോയും 20 ലക്ഷം രൂപ കുറയ്ക്കാൻ ജോജുവും സമ്മതിച്ചതായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.
അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെയും ഷംസുദ്ദീൻ നിർമിക്കുന്ന ചിത്രത്തിന്റെയും ചിത്രീകരണം സംബന്ധിച്ച അനിശ്ചിതത്വം ഇതോടെ മാറി. കോവിഡ് കാലത്തിനു മുൻപുള്ള പ്രതിഫലത്തേക്കാൾ കൂടുതൽ തുക പുതിയ സിനിമകൾക്കായി ഇരുവരും ആവശ്യപ്പെട്ടതു വിവാദമായിരുന്നു. പുതിയ 11 ചിത്രങ്ങളുടെ വിശദാംശങ്ങൾ അസോസിയേഷൻ പരിശോധിച്ചപ്പോഴാണു ടൊവിനോയും ജോജുവും കൂടുതൽ പ്രതിഫലം ചോദിച്ചതായി കണ്ടെത്തിയത്.
0 അഭിപ്രായങ്ങള്‍