മലയാളി യുവ സംഘട്ടന സംവിധായകൻ തങ്കരാജ് നാല് ഭാഷാ സിനിമകളിൽ ശ്രദ്ധേയാനാകുന്നു


     മലയാളിയായ  യുവസംഘട്ടന  സംവിധായകൻ തങ്കരാജ് വിവിധ  ഭാഷാ സിനിമകളിൽ ഫൈറ്റ്  മാസ്റ്ററായി  ശ്രദ്ധേയനാകുന്നു. കായംകുളം  സ്വദേശി

യായ  തങ്കരാജ് മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ  ഭാഷകളിലെ  സിനിമക ളിലാണ് സജീവമായിരിക്കുന്നത്.



പട്ടാളക്കാരനാകണമെന്നായിരുന്നു ചെറുപ്രായത്തിൽ   തങ്കരാജിന്റെ  ആഗ്രഹം. തൃശ്ശൂരിൽ  കുങ്ഫു പഠിക്കുമ്പോഴായിരുന്നു സിനിമയിൽ ഫൈറ്റ്  മാസ്റ്ററാകണമെന്ന താ ല്പര്യമുണ്ടായത്. ഫൈറ്റ്  മാസ്റ്റർ  ബ്രൂസ്‌ലി  രാജേഷിന്റെ അസി സ്റ്റന്റായിട്ടായിരുന്നു  സിനിമയിൽ തുടക്കം. പൂമ്പാറ്റയുടെ  താഴ്‌വാരം എന്ന മലയാള ചിത്രത്തിലായിരുന്നു ആദ്യം  വർക്ക്  ചെയ്തത്. മാഫിയ  ശശിയുടെ കൂടെ വെനീസിലെ  വ്യാപാരി, ഡോക്ടർ ലൗ  എന്നീ  ചിത്രങ്ങളിൽ പ്രവർത്തിച്ചു. അനൽ അരസിനൊപ്പം സാഗർ ഏലിയാസ്  ജാക്കിയിൽ പ്രവർത്തിക്കാനും അവസരം  ലഭിച്ചു. ഔട്ട്‌ സൈഡർ  ആണ്  വർക്ക് ചെയ്ത മറ്റൊരു  ചിത്രം.


തമിഴ്  സിനിമയിലെത്തിയ തങ്കരാജ് വേട്ടയ്, സുറ, സിരുത്തയ്, പൊരുക്കി, കത്തി സണ്ടയ് എന്നീ  സിനിമകളിൽ ഫൈറ്റ്  അസിസ്റ്റന്റായി പ്രവർത്തിച്ചു. തെലുങ്കിൽ രാഗമൽ,  മഗധീരൈ എന്നീ  ചിത്രങ്ങളിൽ അസിസ്റ്റന്റായി  വർക്ക്  ചെയ്തു.  തമിഴ്  സ്റ്റണ്ട്  മാസ്റ്റർ കുങ്‌ഫു രാജയുടെ  കൂടെ ചില  ചിത്രങ്ങളിൽ  പ്രവർത്തിക്കാൻ  അവസരം  ലഭിച്ചു.  

  2015 ൽ ശിവസുന്ദർ പാണ്ഡ്യൻ  സംവിധാനം  ചെയ്ത മഞ്ഞൾ  നീരാട്ടൈ എന്ന  തമിഴ് സിനിമയിലൂടെ സ്വതന്ത്ര  ഫൈറ്റ്  മാസ്റ്ററായി. 

നാല്  മലയാള  ചിത്രങ്ങളിലും  രണ്ട്  തമിഴ്  ചിത്രങ്ങളിലുമാണ് ഇനി  വർക്ക്  ചെയ്യുന്നത്.   ആഗ്രഹിച്ചപോലെ  സിനിമയിൽ  എത്തിയതിൽ  അഭിമാനിക്കുന്നുവെന്നും  മികച്ച  ഫൈറ്റ് മാസ്റ്റർ  എന്ന  പേര്  നേടണമെന്നതാണ് ലക്ഷ്യമെന്നും  തങ്കരാജ്  പറയുന്നു. 

-  റഹിം  പനവൂർ


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍