സൗഹൃദങ്ങളുടെ അതിരുകടന്ന തമാശ ഒരു ജീവൻ എടുത്തതിന്റെ നേർ സാക്ഷ്യവുമായി ഒരു ചിത്രം.



സൗഹൃദങ്ങളുടെ അതിരുകടന്ന തമാശ ഒരു ജീവൻ എടുത്തതിന്റെ നേർ സാക്ഷ്യവുമായി ഒരു ചിത്രം. ഷാനു കരവ സംവിധാനം ചെയ്ത  മലയാളി വെഡിങ് എന്ന  ഷോർട് ഫിലിം ചർച്ചയാവുന്നു. വിവാഹ ദിനത്തിൽ കൂട്ടുകാർ ഒപ്പിക്കുന്ന തമാശകൾ അതിരു കടക്കുകയും അത് ജീവൻ നഷ്ടപ്പെടുത്തുന്നതിനുതന്നെ കാരണമാവുകയും ചെയ്യുന്ന വാർത്തകൾ പലപ്പോഴും നമ്മൾ കാണാറുണ്ട്. അത്തരം ഒരു സത്യത്തെ തുറന്നു കാണിക്കുകയാണ് മലയാളി വെഡിങ്. കൂട്ടുകാർ ഒരുക്കിയ ചില ആഘോഷങ്ങൾ വിവാഹ സന്തോഷങ്ങൾ മായും മുൻപേ മരണവീടായി മാറ്റിയ കഥ. 

ആഘോഷങ്ങൾ നല്ലതാണ്. പക്ഷെ പ്രതീക്ഷകൾ തല്ലിക്കെടുത്തി ആദ്യ ദിനംതന്നെ ഒരു ജീവിതം നഷ്ടപ്പെടുന്ന വേദന മനോഹരമായി ഷാനു അവതരിപ്പിച്ചിരിക്കുന്നു. മനോജ്‌ ജെയിംസ്, ഐശ്വര്യ, കിരൺ വിജയ്, ഹരി, ദിലീപ്, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ പതിമൂന്നു മിനിറ്റ് മാത്രമുള്ള ഈ ഫിലിം യൗവനത്തിന്റെ ചോരത്തിളപ്പിൽ ചെയ്യുന്നവ ദുരന്തമായി മാറുന്ന കാഴ്ച. എല്ലാ  സുഹൃത്തുക്കളും കണ്ടിരിക്കേണ്ട ചിത്രം. നിർമാണം മനോജ്‌ കലാ രഞ്ജിനി, എഡിറ്റിങ് : അമൽ. 


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍