കേന്ദ്രഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്ന അദേഹത്തെ ഒക്ടോബർ 5 നു പെട്ടന്നുണ്ടായ ശരീരികാസ്വാസ്ഥ്യത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശപ്പിക്കുകയായിരുന്നു. ശനിയാഴ്ച്ച ഹൃദയശാസ്ത്രക്രിയയും നടത്തിയിരുന്നു.
2014 ൽ പാസ്വാൻ രാജ്യസഭാഗമായി. 2014,2019 വർഷങ്ങളിലെ ലോകസഭ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച മികച്ച വിജയത്തോടെ മോദി സർക്കാരിൽ അംഗമായി. വി പി സിംഗ്, എച്ച് ഡി ദേവഗൗഡ, എ ബി വജ്പേയി, മൻമോഹൻ സിംഗ് സർക്കാരുകളിലും രാം വിലാസ് പാസ്വാൻ അംഗമായിട്ടുണ്ട്. 1969ൽ ബീഹാർ പോലീസിൽ ഡി സി പി ആയി ജോലി നോക്കിയിട്ടുണ്ട്. 1975 ലെ അടിയന്തരവസ്ഥക്കാലത് ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. ലോക് ജനശക്തി പാർട്ടി രൂപീകരിച്ചത് ഇദ്ദേഹം ആണ്. ട്വീറ്ററിലൂടെ മകൻ ചിരാഗ് പാസ്വാനാണു മരണവിവരം അറിയിച്ചത്.
0 അഭിപ്രായങ്ങള്‍