ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിൽ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി എത്തി ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ബേബി അമേയ(പാറുക്കുട്ടി ). അത്യാവശ്യം ഡയലോഗുകളും പാട്ടുമൊക്കെയായി പാറമട വീട്ടിലെ അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കുകയാണ് പാറുക്കുട്ടി.
ഇപ്പോഴിതാ, ഫ്ളവേഴ്സ് ടിവിയിലെ ടോപ് സിംഗർ റിയാലിറ്റി ഷോ സീസൺ രണ്ടിന്റെ വേദിയിലും എത്തിയിരിക്കുകയാണ് പാറുക്കുട്ടി. കഴിഞ്ഞ ദിവസം, ടോപ് സിംഗർ സീസൺ രണ്ടിന്റെ ഉദ്ഘാടന എപ്പിസോഡിലാണ് ഉപ്പും മുളകും ടീമിനൊപ്പം പാറുക്കുട്ടി എത്തിയത്. പ്രധാന താരങ്ങൾക്കൊപ്പം ചേർന്ന് നൃത്തം ചെയ്തും പാട്ടു പാടിയുമെല്ലാം മിനി സ്ക്രീനിലും താരം കയ്യടി നേടി.
0 അഭിപ്രായങ്ങള്‍