പാർവതിയുടെ രാജി : പ്രതികരണവുമായി ബാബുരാജ്

നടി ഭാവനയെ നടൻ ഇടവേള ബാബു ചാനൽ ചർച്ചയിൽ മോശമായി പ്രതിപാദിച്ചതിനെതിരെ ഡബ്ല്യൂ സി സി അംഗങ്ങൾ ആയിരുന്നു പാർവതിയും രേവതിയുമെല്ലാം രംഗത്തെത്തിയിരുന്നു. ഈ സംഭവത്തെ തുടർന്ന് പാർവതി അമ്മയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.


ഇപ്പോൾ ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തിലും പാര്‍വ്വതി തിരുവോത്തിന്റെ രാജിയിലും പ്രതികരിച്ച് അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും നടനുമായ ബാബുരാജ് രംഗത്ത് എത്തിയിരിക്കയാണ്. പരാതി ഫേസ്ബുക്കിലല്ല, സംഘടനയിൽ വേണം പറയാനെന്ന് ബാബുരാജ് പ്രതികരിച്ചു. ഇടവേള ബാബുവിന്റെ ഭാവനയ്ക്ക് എതിരെയുളള പരാമര്‍ശവും പാര്‍വ്വതിയുടെ രാജിയും അമ്മ ചര്‍ച്ച ചെയ്യുമെന്ന് ബാബുരാജ് വ്യക്തമാക്കി. ഇടവേള ബാബു അത്തരമൊരു പ്രസ്താവന നടത്താനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍