സംസ്ഥാന ടെലിവിഷൻ പുരസ്കാര നിറവിൽ സാവന്നയിലെ മഴപ്പച്ചകൾ



കേരള സംസ്ഥാന  ടെലിവിഷൻ  അവാർഡുകളിൽ ടെലിഫിലിം  വിഭാഗത്തിൽ മൂന്ന്  പുരസ്കാരങ്ങൾ നേടി  സാവന്നയിലെ  മഴപ്പച്ചകൾ  തിളങ്ങുന്നു. കൊല്ലം  സ്വദേശിയും പ്രവാസിയുമായ എം. നൗഷാദ്  ആണ് ഈ  ടെലിഫിലിം തിരക്കഥ  എഴുതി  സംവിധാനം   ചെയ്തത്. മികച്ച  ടെലിഫിലിം, സംവിധായകൻ, തിരക്കഥ  എന്നീ  വിഭാഗങ്ങളിലാണ്  പുരസ്കാരങ്ങൾ. കൈറ്റ് വിക്ടേഴ്‌സ്  സംപ്രേഷണം  ചെയ്ത  ഈ  ചിത്രം  പവിത്രം  പിക്ചേഴ്സിന്റെ  ബാനറിൽ ഹർഷവർധൻ  ആണ്  നിർമിച്ചത്. വാർധക്യത്തിലെ  ഒറ്റപ്പെടലിന്റെ  വേദനയുടെ  കഥയാണ്  ചിത്രം  പറയുന്നത്. വാർധക്യത്തിൽ ഒറ്റക്കാക്കി കടന്നുപോയ ഭാര്യയുടെ വിയോഗം  തളർത്തിയ വൃദ്ധന്റെ  വേഷം തൻമയത്വമായി അവതരിപ്പിച്ചത്  നിർമാതാവ് ഹർഷവർധൻ  തന്നെയാണ്. . സങ്കീർണമായ അർത്ഥതലങ്ങളുള്ള ഒരു  കഥയെ അന്തസത്ത ഒട്ടും  ചോർന്നുപോകാതെ അവതരിപ്പിച്ച ചിത്രമാണിതെന്ന്  ജൂറി  വിലയിരുത്തി. 

എം. നൗഷാദ് (സംവിധായകൻ )

ജോർജിയയുടെ  പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ  ടെലിഫിലിമിൽ  ഇന്ത്യൻ  കലാകാരൻമാരും  വിദേശ സാങ്കേതിക  വിദഗ്ധരും  സഹകരിച്ചിട്ടുണ്ട്. നിരവധി  ലൊക്കേഷനുകളിൽ ഈ  ചിത്രം  ആലോചിച്ചിരുന്നെങ്കിലും  ജോർജിയ തന്നെ തിരഞ്ഞെടുത്തത് നിർമാതാവായ ഹർഷവർദന്റെ ആഗ്രഹ പ്രകാരമായിരുന്നു. 

ചലച്ചിത്ര  താരം ജയമേനോൻ ആണ് നായിക  കഥാപാത്രത്തെ അവതരിപ്പിച്ചത്.   ഷാർജ  ഇന്ത്യൻ  സ്കൂൾ  വിദ്യാർത്ഥിനി  വൈഗ  നിധീഷ്  ശ്രദ്ധേയമായ  ഒരു  കഥാപാത്രത്തെ  ഇതിൽ  അവതരിപ്പിച്ചു. രാജേഷ്  ശർമ്മ, അർഫാസ്  ഇഖ്‌ബാൽ,   , പ്രകാശ്  വടകര, പ്രദീപ്  ജോൺ, രാജൻ  വർക്കല, ശാന്തിനി ജോൺ, സ്വപ്ന ജോൺസൻ, മഞ്ജു,    അർച്ചന  നിധീഷ്‌, , സലീഹ, ഗ്യാൻ  പ്രദീപ്, അലീന,  റിയോണ, മെരീൻ,  സ്യാൻ  എന്നിവരും  ഇതിൽ  കഥാപാത്രങ്ങളായി.

 ബിഷപ്പ് ഐസക്    മോർ ഒസ്താത്തിയോസ് ആണ്  ഗാനരചനയും  ആലാപനവും നടത്തിയത്. അരുൾ  കെ. സോമസുന്ദരം  ആണ് അതിമനോഹരമായ ഇതിലെ  ദൃശ്യങ്ങൾ  പകർത്തിയത്.  കലാസംവിധാനം: ബിജു  കൊട്ടില. പ്രൊഡക്ഷൻ  കൺട്രോളർ : ജോൺസൺ   മാത്യു.  വാർത്താ  പ്രചാരണം : റഹിം  പനവൂർ. 

ജോർജിയൻ ഭാഷയിലും  ഈ  ടെലിഫിലിം  ചിത്രീകരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ,  ജോർജിയൻ   കലാകാരൻമാരും   സാങ്കേതിക   വിദഗ്ധരും   ഇതിൽ  സഹകരിച്ചിട്ടുണ്ടെന്നും  ചിത്രം   വൈകാതെ  റിലീസ്  ചെയ്യുമെന്നും  സംവിധായകൻ എം.  നൗഷാദ്  പറഞ്ഞു. സൗത്ത്  ഇന്ത്യൻ  സിനിമ  ടെലിവിഷൻ  അക്കാദമി  അവാർഡ്, നെഹ്‌റു  യുവകേന്ദ്ര ഷോർട്ട്  ഫിലിം  ഫെസ്റ്റിവൽ അവാർഡ് ഉൾപ്പെടെ  ദേശീയവും അന്തർദേശീയവുമായ  ഫെസ്‌റ്റി വലുകളിൽ  നാൽപ്പതിൽപ്പരം പുരസ്‌കാരങ്ങൾ ഈ  ടെലിഫിലിം സ്വന്തമാക്കിയിട്ടുണ്ട്. 

ദുബായ്   റോഡ്  ട്രാൻസ്‌പോർട്ട്  അതോറിറ്റിയിലെ ഉദ്യോഗസ്ഥനാണ് നൗഷാദ്. യു എ  ഇ  യിൽ ധാരാളം  നാടകങ്ങളും ആറ്  ഷോർട്ട്  ഫിലിമുകളും നൗഷാദ്  സംവിധാനം  ചെയ്തിട്ടുണ്ട്. നിരവധി  പുരസ്കാരങ്ങളാണ്  ഈ  യുവ  സംവിധായകനെ തേടിയെത്തിയിട്ടുള്ളത്. നാടക - ടെലിവിഷൻ  മേഖലകളിൽ തിളക്കമാർന്ന  രേഖപ്പെടുത്തലുകൾ  നടത്തിയ നൗഷാദ്  വെള്ളിത്തിരയിൽ  ഒരു  മലയാള  ചിത്രവുമായി  എത്താ നുള്ള തയ്യാറെടുപ്പിലാണ്. 

     -  റഹിം  പനവൂർ

ഫോൺ : 9946584007


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍