ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടം സമ്മാനിച്ച് കടന്ന് പോയ എസ് പി ബാലസുബ്രമണ്യത്തെ കുറിച്ചുള്ള ഓർമ പങ്കുവച്ച് നടി ശോഭന. എസ്.പി.ബിയുടെയും എസ്.ജാനകിയുടെയും ആലാപനത്തിൽ പുറത്തിറങ്ങിയ ഒരു മനോഹര പ്രണയഗാനം പങ്കുവച്ചുകൊണ്ടുള്ള ഇസ്റ്റാഗ്രാം പോസ്റ്റിലാണ് ശോഭനയുടെ ഓർമ പങ്ക് വെച്ചത്.
"ആ നഷ്ടവുമായി പൊരുത്തപ്പെടുക പ്രയാസമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പങ്കുവയ്ക്കാൻ ഒരു പാട്ട് തിരയുമ്പോൾ…. ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു പൊലീസുകാരനും ഞാൻ കള്ളിയുമായിരുന്നു,..അഹങ്കാരമില്ലാത്ത, ഉല്ലാസവാനായ, ശുദ്ധനായ, പാട്ടിൽ അധിഷ്ഠിതമായ വ്യക്തിയായിരുന്നു..ശോഭന കുറിച്ചു.
മണിരത്നം ഒരുക്കിയ ദളപതി എന്ന ചിത്രത്തിലെ 'സുന്ദരി കണ്ണാൽ ഒരു സേതി' എന്ന ഗാനമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. ശോഭനയും രജനികാന്തും പ്രത്യക്ഷപ്പെടുന്ന ഈ ഗാനത്തിന് സംഗീതം നൽകിയത് ഇളയരാജയാണ്.
0 അഭിപ്രായങ്ങള്‍