50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന ചിത്രത്തിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി 'വാസന്തി' തിരഞ്ഞെടുത്തു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി.
തിരുവനന്തപുരത്ത് മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്.
നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ സുരക്ഷിതമായാണ് ജൂറി സിനിമകൾ കണ്ട് പുരസ്കാരങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
KeralaStateFilmAwards2019
Best Movie - Vaasanthi
Best Director - Lijo Jose Pellisherry
Best Actor - Suraj Venjaramoodu
Best Actress - Kani Kusruthi
Best Character Actor - Fahadh Faasil
Best Character Actress - Swasika
Best Child Artist - Vasudev Sajeev
Best Child Artist (Female) - Catherine
Best Cinematography - Prathap Nair
Best Writer - Shahul Aliyar
Best Music Director - Sushin Shyam
Best Debut Director - Ratheesh Poduval
Special Jury Mention - V Dakshinamoorthi
Best Singer (Female) - Madhusree
Best Second Movie - Kenchira
Special Jury Mention - Nivin Pauly
Special Jury Mention - Anna Ben & Priyamvadha
0 അഭിപ്രായങ്ങള്‍