പ്രണയവും സംഗീതവും ആക്ഷനുമായി ' സ്വപ്‌നസുന്ദരി '



കെ. ജെ. ഫിലിപ്പ്  സംവിധാനം  ചെയ്യുന്ന 'സ്വപ്നസുന്ദരി'   പ്രണയത്തിനും സംഗീതത്തിനും  ആക്ഷനും  പ്രാധാന്യമുള്ള ചിത്രമാണ്.  അൽഫോൺസാ     വിഷ്വൽ മീഡിയയുടെ  ബാനറിൽ ഷാജു  സി. ജോർജ്  ആണ് ചിത്രം  നിർമിക്കുന്നത്. റോയിറ്റ  അങ്കമാലിയുടെ കഥയ്ക്ക്  തിരക്കഥയും  സംഭാഷണവും  രചിച്ചത് സീതു  ആൻസനും  കുമാർ  സെനും  ചേർന്നാണ്.

 സമ്പന്ന കുടുംബത്തിലെ എൻജിനീയറായ മകൻ ഷാനു ജോലിയ്ക്ക്  പോകാതെ ചിത്രരചന, മോഡലിംഗ് എന്നിവയുമായി നടക്കുന്നു. അവനെ ഫോണിൽ വിളിക്കുന്ന ഒരു  പെൺകുട്ടിയെ  തേടി  ഷാനു മൂന്നാറിലേക്ക്  ബൈക്കിൽ  യാത്ര  തിരിക്കുന്നു.   തേയിലത്തോട്ട  ഉടമയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ തേക്കാട്ടിൽ സഖറിയയുടെയും മകൻ ജോണിന്റെയും തൊഴിലാളി നേതാവ് സെൽവന്റെയും  മുന്നിൽ  അവൻ എത്തപ്പെടുന്നു. തുടർന്നുണ്ടാകുന്ന സസ്പെൻസ് രംഗങ്ങളിലൂടെ  കഥ മുന്നോട്ടു പോകുന്നു


       സനീഫ് അലി, ഡോ. രജിത്കുമാർ,  രമ്യാ പണിക്കർ,  ജിന്റോ, നിഷാദ്  കല്ലിംഗൽ,  ശിവജി ഗുരുവായൂർ,  സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി,  ഷാൻസി സലാം, അന്ന ഏയ്ഞ്ചൽ, വിഷ്ണു  ജി. നായർ,  ഷാജൻ  കുന്നംകുളം, ബെന്നി കോട്ടയം,  മുഹമ്മദ് സാജിദ് സലാം, ബാലസൂര്യ, രാജശ്രീ, ദിവ്യാ  തോമസ്, ഷാരോൺ  സഹിം , ഷാർലറ്റ് , ദേവി നന്ദന, സോന,  ഫിറോസ് ബാബു, സ്വാമി    ഗംഗേഷാനന്ദ,   സാഫല്യം കബീർ, , രവി മസ്‌കറ്റ്,  ആഷിഖ് ,  ഷൈജി, ഇന്ദുജ, മധു പിള്ള,  ജോയ് നടുക്കുടി, അൽന, മാസ്റ്റർ ഷെയ്ഖ് ഫാബിൽ, രമേഷ്  ആനപ്പാറ, ഷിബു പത്തനംതിട്ട  , രശ്മി. ആർ, ലൈല  ചങ്ങനാശ്ശേരി, മൈജു ചേർത്തല,  സണ്ണി അങ്കമാലി, ബിജോയ്സ് അങ്കമാലി, ഷെമീർബാബു , കിരൺ ബാബു, ഷാജിക്ക ഷാജി, സാബു കൃഷ്ണ,  അബു പട്ടാമ്പി, സാബു പന്തളം, മാസ്റ്റർ മുഹമ്മദ് ജസിം,  വില്യംസ്, സുബിൻ  ബാബു, ആര്യാ ജയൻ, സുജാത കോട്ടയം,  മാസ്റ്റർ ക്രിസ് ജോൺ ഫിലിപ്പ്,  അജയകുമാർ തുടങ്ങിയവരാണ്  പ്രധാന താരങ്ങൾ.



 സനീഫ്  അലി,  ഡോ: രജിത്കുമാർ ജിന്റോ, നിഷാദ്  കല്ലിംഗൽ എന്നിവർ  നായക കഥാപാത്രങ്ങളെയും രമ്യാ  പണിക്കർ, ദിവ്യാ തോമസ്, ഷാർലറ്റ്, ഷാരോൺ  സഹിം എന്നിവർ നായിക  കഥാപാത്രങ്ങളെയും  അവതരിപ്പിക്കുന്നു . 

ഷാനുവായി  സനീഫ്അലിയും തേക്കാ ട്ടിൽ സഖറിയയായി ഡോ. രജിത്കുമാറും ജോണായി  ജിന്റോയും കരിഷ്മ  എന്ന  കഥാപാത്രമായി രമ്യാ പണിക്കരും വാസന്തിയായി  ദിവ്യാ തോമസും നേഹയായി ഷാർലറ്റും മൃദുല  റോസ്  മാമനായി  ഷാരോൺ  സഹിമും  എത്തുന്നു. 

ഗാനംരചന : ഹംസ കുന്നത്തേരി, ജെറിൻ, സുഭാഷ് ചേർത്തല, ഫെമിൻ ഫ്രാൻസിസ്‌, സുദർശൻ പുത്തൂർ. സംഗീത സംവിധാനം : അജിത്ത് സുകുമാരൻ, ഹംസ കുന്നത്തേരി, വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ്‌. ഗായകർ : നജിം അർഷാദ്,  പ്രദീപ്  പള്ളൂരുത്തി, വിധു പ്രതാപ് , സിദ്ധാർത്ഥ് ശങ്കർ, സുദർശൻ പുത്തൂർ, ശോഭ ശിവാനി,  ദേവി നന്ദന മിഥുന്യാ  ബിനീഷ്.

 മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ നജിം അർഷാദ് ഈ സിനിമയിൽ ശോഭ ശിവാനിയോടൊപ്പം "ചന്ദനമഴ പൊഴിയും അനുരാഗ പൗർണമിയിൽ .... "എന്നു തുടങ്ങുന്ന ഗാനം പാടിയിട്ടുണ്ട്. സുഭാഷ് ചേർത്തല രചിച്ച ഈ ഗാനം അജിത് സുകുമാരൻ ആണ്  സംഗീതം നൽകിയത് .  

 ഛായാഗ്രഹണം : റോയിറ്റ  അങ്കമാലി. എഡിറ്റിംഗ്,  വി എഫ് എക്സ്:  ഗ്രേസൺ സെബാസ്റ്റ്യൻ ചെന്നൈ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സീതു ആൻസൻ.  പ്രൊഡക്ഷൻ കൺട്രോളർ  :ഷാൻസി  സലാം. അസോസിയേറ്റ് ഡയറക്ടർമാർ: മധു ആർ. പിള്ള, മുഹമ്മദ് സാജിദ് സലാം. അസിസ്റ്റന്റ് ഡയറക്ടർമാർ    : ആഷിഖ്,  സുബിൻ  ബാബു.  കലാസംവിധാനം  : സണ്ണി അങ്കമാലി. സംഘട്ടനം : അഷറഫ് ഗുരുക്കൾ. മേക്കപ്പ്: അനീഷ് , വിനീഷ്. കോസ്‌റ്റുംസ്‌ : അന്നാ ഏയ്ഞ്ചൽ, ജിഷ ബാബു.

കോറിയോഗ്രാഫി: ബിനീഷ്  കോഴിക്കോട്.  പി ആർ ഒ : റഹിം  പനവൂർ. ലൊക്കേഷൻ മാനേജർ  : അലക്സ്  പെത്തൂട്ടി, ജോൺസൺ ജോണി. പോസ്റ്റർ ഡിസൈനർ : ഗോൾഡൻ ഫ്രെയിംസ്‌ . പ്രൊഡക്ഷൻ മാനേജർമാർ : സുമേഷ് ചേർത്തല, രമേ ഷ് ആനപ്പാറ,  മുഹമ്മദ്.

 

തലയോലപ്പറമ്പ് , അബുദാബി,  മസ്കറ്റ്,  മൂന്നാർ, ബോഡിമെട്ട്,  പൂപ്പാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം


   - റഹിം പനവൂർ (പിആർഒ)


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

   

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍