സംസ്ഥാനത്ത് നിലവിൽ വന്ന 144 ലെ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തി ഡിജിപി ലോക് നാഥ്‌ ബെഹ്‌റ.




സംസ്ഥാനത്ത് നിലവിൽ വന്ന 144 ലെ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തി ഡിജിപി ലോക് നാഥ്‌ ബെഹ്‌റ. ആൾക്കൂട്ടം തടയാൻ 144 പ്രാബല്യത്തിലായെങ്കിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും സാമൂഹ്യ അകലം പാലിച്ച് ആവശ്യക്കാർക്ക് സാധനങ്ങൾ വാങ്ങാം. പൊതു ഗതാതഗതത്തിനും അഞ്ച് പേർ എന്നത് ബാധകമല്ല. ആരാധനാലയങ്ങളിൽ 20പേരെ വരെ അനുവദിക്കും. എന്നാൽ, ചെറിയ ആരാധനാലയങ്ങളിൽ വിശ്വാസികളെ കുറയ്ക്കണം. ഇതുവരെ പ്രഖ്യാപിച്ച പരീക്ഷകൾ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് നടക്കുമെന്നും ബെഹ്റ വ്യക്തമാക്കി.


പിഎസ് സി അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പൊതുഗതാഗതത്തിന് തടസ്സമില്ല. സർക്കാർ

ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ബാങ്കുകൾ ഹോട്ടലുകൾ എന്നിവയെല്ലാം കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് പ്രവർത്തിക്കും. നിരോധനാജ്ഞ അല്ലാതെ സമ്പൂർണ്ണ അടച്ചിടൽ എവിടെയും ഇല്ല. 


പ്രതിദിനം വര്‍ദ്ധിക്കുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്നലെ മുതലാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  

പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുതെന്ന നിർദ്ദേശം എല്ലായിടത്തും ബാധകമാണ്. സർക്കാർ ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ പ്രാർത്ഥനകൾ, രാഷ്ട്രീയ-സാമൂഹ്യ പരിപാടികൾ എന്നിവയിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. കണ്ടെയിൻമെൻറ് സോണിലെ വിവാഹം-മരണം സംബന്ധിച്ച ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി. സോണിന് പുറത്ത് വിവാഹ ചടങ്ങിൽ 50 പേർ വരെയാകാം.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍