കറൻസി നോട്ടുകൾ കൊറോണ വൈറസ് വാഹകരാകാൻ സാധ്യത ഉള്ളതിനാൽ ഡിജിറ്റൽ പണമിടപാടുകളിലേക്ക് മാറണമെന്ന് ആർ ബി ഐ.



കറന്‍സി നോട്ടുകള്‍ കൊറോണ വാഹകരാകാനുള്ള സാധ്യത കൂടുതൽ ആയതിനാൽ പണമിടപാടുകള്‍ക്ക് മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിവിവിധ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. നേരത്തെ കറന്‍സി നോട്ടുകള്‍ വഴി കൊറോണ പടരാന്‍ സാധ്യതയുണ്ടോയെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് കത്തയച്ചിരുന്നു. കറന്‍സി നോട്ടുകള്‍ വൈറസ് വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതാണ് നല്ലതെന്ന നിര്‍ദേശം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നത് കൂടാതെ നോട്ടുകള്‍ ബാക്ടീരിയയുടെയും വൈറസിന്റെയും വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെ ആര്‍ബിഐ നല്‍കിയിരുന്നു. 


ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിനു പ്രത്യേക ഇന്‍സെന്റീവ് പദ്ധതി അവതരിപ്പിക്കണമെന്നാണ് സിഐഎടി മുമ്പോട്ടുവയ്ക്കുന്ന നിര്‍ദേശം. ഡിജിറ്റല് ഇടപാടുകള്‍ക്ക് ഈടാക്കുന്ന ബാങ്ക് ചാര്‍ജ് ഒഴിവാക്കണം. ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നതിന് പകരം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് സബ്‌സിഡി നല്‍കണമന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സബ്‌സിഡി നല്‍കുന്നത് സര്‍ക്കാരിന് ഭാരമല്ലെന്നും നോട്ടുകള്‍ അച്ചടിക്കുന്ന ചിലവു കുറയുന്നത് സര്‍ക്കാരിന് നേട്ടമാകുമെന്നും സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാരതിയ, സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ എന്നിവര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍