2021 ൽ ലോകത്ത് 150 ദശലക്ഷത്തോളം ആളുകൾ കൊടുംപട്ടിണിയിലാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്



കൊവിഡ് മഹാമാരി മൂലം 2021ല്‍ ലോകത്ത് 150 ദശലക്ഷത്തോളം പേര്‍ കൊടുംപട്ടിണിയിലാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. വ്യത്യസ്തമായ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും ലോകബാങ്ക് നിര്‍ദ്ദേശിക്കുന്നു.

പോവര്‍ട്ടി ആന്‍ഡ് ഷെയേര്‍ഡ് പ്രോസ്പരിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തൊഴില്‍, മൂലധനം, പുത്തന്‍ ആശയങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്ക് നീങ്ങേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് മൂലം ഈ വര്‍ഷാവസാനം 88 ദശലക്ഷം മുതല്‍ 115 ദശലക്ഷം വരെ പേരെ കൊടുംദാരിദ്ര്യം ബാധിക്കും. 2021ല്‍ ഇത് 150 ദശലക്ഷമായി ബാധിക്കും.

കൊവിഡ് മഹാമാരി ഇല്ലായിരുന്നുവെങ്കില്‍ ആഗോള ദാരിദ്ര്യനിരക്ക് 2020ല്‍ 7.9 ശതമാനമായി കുറയുമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍