ലോകത്ത് പത്തിൽ ഒരാൾക്ക് കൊറോണ വന്നെന്നാണ് കണക്കെന്ന് ലോകാരോഗ്യ സംഘടന



ലോകത്ത് പത്തിൽ ഒരാൾക്കു വീതം കൊറോണ വന്നുവെന്നാണ് കണക്കെന്ന് ലോകാരോഗ്യ സംഘടന അത്യാഹിതവിഭാഗം വിദഗ്ധൻ മൈക്ക് റയൻ. ഓരോ രാജ്യത്തെയും സ്ഥിതി അനുസരിച്ച് ഇതിന് മാറ്റമുണ്ടാകും. പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിൽ വ്യത്യാസമുണ്ടാകും. 


എന്തുതന്നെയായാലും ലോകത്തിലെ ഭൂരിഭാഗം പേരും ഗുരുതരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നത്. കൂടുതൽ മോശമായ അവസ്ഥയാണ് മുന്നിലുള്ളത്. രോഗവ്യാപനം തുടർന്നു കൊണ്ടിരിക്കുകയാണ്. ചൈനയിലെ കോവിഡിന്റെ ഉൽഭവത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ തിര‍ഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍