15 കോടിയിൽ കൂടുതൽ വില വരുന്ന മരുന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടിക്ക് പൂർണമായും സൗജന്യമായി നൽകി കമ്പിനി

കോഴിക്കോട് ആശുപത്രിയില്‍ അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നിലമ്പൂര്‍ സ്വദേശികളുടെ 23 മാസം പ്രായമുള്ള കുഞ്ഞിന് നൽകിയത് ലോകത്തില്‍ ഏറ്റവും വിലക്കൂടുതലുള്ള മരുന്നുകളിലൊന്നായ സോള്‍ഗെന്‍സ്മ ഇന്‍ജക്ഷൻ. ഒരു ഡോസിന് 15.592 കോടി രൂപയാണ് ഇതിന്റെ വില.


ടൈപ്പ് 2 സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് കോഴിക്കോട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അവിടെ  ചികിത്സയിൽ ആയിരുന്നു കുട്ടി. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിനെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹൻലാലാണ് ചികിത്സിച്ചത് . ചികിത്സയ്ക്ക് ശേഷം കുഞ്ഞ് ആശുപത്രി വിട്ടു.


സ്വിറ്റ്സർലൻഡ് കേന്ദ്രമായുള്ള ബഹുരാഷ്ട്ര മരുന്നുകമ്പനിയുമായി ഡോ. സ്മിലുവും മിംസ് ആശുപത്രി അധികൃതരും ബന്ധപ്പെടുന്നത് ശിശുരോഗവിദഗ്ധരുടെ അന്താരാഷ്ട്രസംഘടന വഴിയാണ് . മരുന്ന് കമ്പനിയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഡോക്ടറുമായി കരാറുണ്ട്. ഉത്പാദകരായ ആഗോള വമ്പൻ മരുന്നുകമ്പനിയുടെ ദീനാനുകമ്പാ പദ്ധതിപ്രകാരം സൗജന്യമായി കുട്ടിക്ക് മരുന്ന് ലഭിക്കുകയായിരുന്നു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍