ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടേയും മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി


യൂട്യൂബർ വിജയ് പി നായരെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുൻ‌കൂർ ജാമ്യപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഭാഗ്യലക്ഷ്മിക്ക് പുറമേ കൂട്ടത്തിൽ ഉണ്ടായിരുന്ന റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇവർക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷൻ മുൻപേ കോടതിയിൽ പറഞ്ഞിരുന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായർ താമസിക്കുന്നിടത്തെത്തി ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ചേർന്ന് കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. വിജയ് പി നായര്‍ എന്ന യുട്യൂബര്‍ നിരന്തരമായി തന്‍റെ യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തെ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍