ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ സാംസ്കാരിക മന്ത്രി എ.കെ ബാലൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയരുന്നു. 'ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നമ്മൾ ആദ്യം അവാർഡ് കൊടുത്തത് വിനായകന് ആയിരുന്നു...പിന്നീട് ഇന്ദ്രൻസിന് ആയിരുന്നു... ജയസൂര്യ, സൗബിൻ ഷാഹിർ...ആ നിരയിൽ ഇപ്പോൾ സുരാജ് വെഞ്ഞാറാമൂടും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു' എന്നായിരുന്നു മന്ത്രി പറഞ്ഞത്.മന്ത്രിയുടെഈ വാക്കുകൾക്കെതിരെ സംവിധായകൻ ഡോ.ബിജുവാണ് ഇപ്പോൾ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സംവിധായകൻ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. നേരത്തെ മുൻ എം എൽ എ വിഷ്ണുനാഥ് ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇത് ഒരു ഔദാര്യമായി നൽകിയത് ആണ് എന്നാണോ..ഈ നടന്മാർ ഒക്കെ അവരുടെ മികവ് ഉള്ള പ്രകടനം കാഴ്ച്ച വെച്ചത് കൊണ്ടല്ലേ അവർക്ക് പുരസ്കാരം കിട്ടിയത്.
മന്ത്രിയുടെ പറച്ചിൽ കേട്ടാൽ ഇത് സർക്കാർ അവർക്ക് നിശ്ചയിച്ചു കൊടുത്ത ഒരു ഔദാര്യം പോലെ കേൾക്കുന്നവർക്ക് തോന്നുമെന്നും ഡോ.ബിജു ഫേസ്ബുക്കിൽ കുറിച്ചു.
ബിജുവിന്റെ പോസ്റ്റിന്റെ പൂർണ രൂപം
ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് സാംസ്കാരിക മന്ത്രി നടത്തിയ ഒരു പ്രസ്താവന വിചിത്രമായി തോന്നി..
"ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നമ്മൾ ആദ്യം അവാർഡ് കൊടുത്തത് വിനായകന് ആയിരുന്നു...പിന്നീട് ഇന്ദ്രൻസിന് ആയിരുന്നു... ജയസൂര്യ, സൗബിൻ ഷാഹിർ...ആ നിരയിൽ ഇപ്പോൾ സുരാജ് വെഞ്ഞാറമൂടും മികച്ച നടനായി തിരഞ്ഞെടുക്കപെട്ടിരിക്കുന്നു"
എന്താണ് ഈ വാക്കുകളുടെ അർത്ഥം..ഇത് ഒരു ഔദാര്യമായി നൽകിയത് ആണ് എന്നാണോ..ഈ നടന്മാർ ഒക്കെ അവരുടെ മികവ് ഉള്ള പ്രകടനം കാഴ്ച്ച വെച്ചത് കൊണ്ടല്ലേ അവർക്ക് പുരസ്കാരം കിട്ടിയത്. ജൂറി അംഗങ്ങൾ പ്രകടന മികവ് മാത്രം കണക്കിലെടുത്തു നൽകിയ അവാർഡ് അല്ലേ ഇത്. അല്ലാതെ സർക്കാർ നിശ്ചയിച്ചുറപ്പിച്ചു ഇവർക്ക് അവാർഡ് കൊടുക്കണം എന്നു പറഞ്ഞു കൊടുത്തത് ഒന്നുമല്ലല്ലോ.മന്ത്രിയുടെ പറച്ചിൽ കേട്ടാൽ ഇത് സർക്കാർ അവർക്ക് നിശ്ചയിച്ചു കൊടുത്ത ഒരു ഔദാര്യം പോലെ കേൾക്കുന്നവർക്ക് തോന്നും. അത് പുരസ്കാരം കിട്ടിയ ആ നടന്മാരെ അപമാനിക്കലാണ് . ഏതായാലും ഇന്ദ്രൻസിന് പുരസ്കാരം നൽകിയ ജൂറിയിലെ അംഗം എന്ന നിലയിൽ പറയട്ടെ. ആ പുരസ്കാരം ഇന്ദ്രൻസിന്റെ പ്രകടനത്തെ മുൻ നിർത്തി ജൂറി തീരുമാനിച്ചതാണ്. പത്ര സമ്മേളനത്തിൽ പേര് വായിക്കുന്നതിന് തൊട്ടു മുൻപാണ് മന്ത്രി അവാർഡ് ആർക്കാണ് എന്നു തന്നെ അറിയുന്നത്. അതുപോലെ തന്നെ ആകുമല്ലോ വിനായകനും, സൗബിനും, ജയസൂര്യയ്ക്കും, സുരാജിനും ഒക്കെ പുരസ്കാരങ്ങൾ ജൂറി തീരുമാണിച്ചിട്ടുണ്ടാവുക. അതെല്ലാം തന്നെ അവരുടെ പ്രകടനം കണക്കിലെടുത്തു മാത്രം നൽകിയതാണ്. അതിനെ ഈ സർക്കാർ വന്നതിന് ശേഷം ഞങ്ങൾ ദാ ഇവർക്കൊക്കെ അവാർഡ് കൊടുത്തു എന്ന് സാംസ്കാരിക മന്ത്രി പറയുമ്പോൾ അത് സർക്കാർ അവർക്ക് കൊടുത്ത ഒരു ഔദാര്യം ആണ് എന്ന ധ്വനി വരും. അവരുടെ കഴിവിനെ റദ്ദ് ചെയ്യുന്ന ഒരു പ്രസ്താവന ആണത്.അത് ആ നടന്മാരോടും ആ ജൂറികളോടും കാട്ടുന്ന അനാദരവ് ആണ്..അത് അപഹാസ്യവും പരിഹാസ്യവും ആയ ഒരു അവകാശ വാദം ആണ്..
എൻ.ബി. അനുവാദം ഇല്ലാതെ ഓൺ ലൈൻ ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ഇത് പ്രസിദ്ധീകരിക്കരുത്.
https://m.facebook.com/story.php?story_fbid=10218394951848323&id=1328922872
0 അഭിപ്രായങ്ങള്‍