മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിഹം, ലൂസിഫര്‍, മമ്മൂട്ടി നായകനായ മാമാങ്കം, തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്,വൈറസ്,ഡ്രൈവിങ് ലൈസൻസ്, പൊറിഞ്ചു മറിയം ജോസ്, പ്രതി പൂവൻകോഴി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ , അമ്പിളി , ഇട്ടിമാണി മേഡ് ഇന്‍ ചൈന, ഉണ്ട, ജല്ലിക്കെട്ട് പതിനെട്ടാം പടി തുടങ്ങി റിലീസ് ചെയ്യാത്തതും ചെയ്തതുമായ നൂറ്റിപ്പതൊന്‍പത് ചിത്രങ്ങളാണ് വിവിധ പുരസ്കാരങ്ങള്‍ക്കായി മല്‍സരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുരസ്കാര നിർണയം. വിധികര്‍ത്താക്കള്‍ രണ്ടുസംഘങ്ങളായി പിരിഞ്ഞ് പ്രാഥമിക വിലയിരുത്തലുകഴ്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിയമാനൃസൃതം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമാണ് ചെെന്നയില്‍ നിന്നെത്തിയ ജൂറി ചെയര്‍മാന്‍ മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍.ഭൂമിനാഥനും സ്ക്രീനിങ്ങിന് എത്തിയത്.
വമ്പന്‍സിനിമകളെ മറികടന്ന് ചെറുചിത്രങ്ങള്‍ സംസ്ഥാന പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടി അനുഭവങ്ങളും മുന്നിലുള്ളതിനാൽ ഏത് സിനിമയ്ക്ക് അവാർഡ് കിട്ടുമെന്ന് അറിയാൻ നാളെ പന്ത്രണ്ടരയ്ക്കുള്ള അവാർഡ് പ്രഖ്യാപനം വരെ കത്തിരിക്കേണ്ടി വരും.
0 അഭിപ്രായങ്ങള്‍