കുട്ടികൾക്ക് പ്രാധാന്യം നൽകി അബി അബ്ബാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാളത്തിൽ തന്റേതായ നാടൻ ശൈലിയിൽ ത്രിശൂരിന്റെ നിഷ്കളങ്കതയോടെ നമുക്ക് സുപരിചിതനായ ഡാവിഞ്ചി യും ഫോറൻസിക് എന്ന സിനിമയിലൂടെ കുട്ടി രൂപൻ എന്ന കഥാപാത്രം അവതരിപ്പിച്ചു നോട്ടം കൊണ്ടു നമ്മളെ വിസ്മയിപ്പിച്ച ഹാതിമും ഒന്നിക്കുന്നു. കൂടാതെ പുതുമുഖ താരങ്ങളായി ടിക് ടോക്കിലൂടെ ശ്രദ്ധേയനായ മുംബൈ മലയാളി രണാവ് രവിയും കൂട് എന്ന ഷോർട്ട് ഫിലിമിലെ കൊച്ചു നായിക സുദർശന അനൂപും വെള്ളിത്തിരയിലേക്ക് എത്തുന്നു.
ആര്യൻ ആദി ഇന്റർനാഷണൽ മൂവീസും നീര ആർട്സും ചേർന്നു നിർമിക്കുന്ന ഈ ചിത്രം സാദാരണ ഒരു നവാഗത സംവിധായകന്മാരുടെ പാതയിൽനിന്നും വിഭിന്നമായി സിനിമ കാഴ്ചകൾ ക്കപ്പുറം ആഴത്തിൽ ചർച്ച ചെയ്യാൻ സാധ്യതകൾ ഉള്ള ഒരു സമകാലിക പ്രേമേയത്തെ ഉൾകൊള്ളിച്ചു കൊണ്ടാണ് സംവിധായകൻ അബി അബ്ബാസ് ഒരുക്കുന്നത്. മാജിക്കൽ റിയലിസം ആസ്പദമാക്കി ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ട് എങ്കിലും സമകാലീന മായി നടന്ന ചില റിയൽ ഇൻസിഡന്റസ് സംഭവങ്ങൾ കൂടെ ചേർത്തു ആണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരയ്ക്ക് അടിഞ്ഞ ഒരു കപ്പലും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം ഇതിന്റെ കഥയുടെ വ്യത്യസ്തകൊണ്ടു തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു എന്ന പ്രേത്യകതയും ഈ ചിത്രത്തിന് ഉണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ഇവർക്കൊപ്പം വേഷമിടുന്നു.
0 അഭിപ്രായങ്ങള്‍